കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ 6 വയസ്സുകാരിയെ നഗ്നയാക്കി നടത്തിച്ചു

  • By Ajith Babu
Google Oneindia Malayalam News

അഹമ്മദാബാദ്: പര്‍ദ്ദാധാരിയായ വിദ്യാര്‍ഥിനിയ്ക്ക് മുസ്ലീം വിദ്യാലയത്തില്‍ ക്രൂരപീഡനം. ഹോംവര്‍ക്ക് ചെയ്യാത്തതിന് ക്ലാസില്‍ നിന്ന് പുറത്താക്കിയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ നഗ്നയാക്കി സ്‌കൂള്‍ വളപ്പില്‍ നടത്തിയ്ക്കുകയും ചെയ്തു. അഹമ്മദാബാദിനടുത്തുള്ള ഷാപൂരിലുള്ള ഇസ്ലാമിക വിദ്യാലയത്തിലാണ് സംഭവം.

സ്‌കൂളിലെ അധ്യാപികയായ സെബ ബാസിയാണ് ആറു വയസ്സുകാരിയായ കുട്ടിയെ ക്രൂരമായി ശിക്ഷിച്ചത്. നഗ്നയാക്കി നടത്തിച്ചതിന് പുറമെ കുട്ടിയെ ടോയ്‌ലറ്റ് കഴുകിപ്പിയ്ക്കുകയും പിന്നീട് അതിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു.

സ്‌കൂളിലെ പുരുഷന്മാരായ ജോലിക്കാരെല്ലാം നോക്കിനില്‍ക്കെയാണ് കുട്ടിയെ നഗ്നയാക്കി നടത്തിച്ചത്. എല്ലാ വിദ്യാര്‍ഥിനികള്‍ക്കും പര്‍ദ്ദ നിര്‍ബന്ധമാക്കിയ സ്‌കൂളിലാണ് ഇത്തരം ശിക്ഷാവിധി അരങ്ങേറിയതെന്നതാണ് വിരോധാഭാസം.

ശിക്ഷയെ തുടര്‍ന്ന് ഭയന്നു പോയ വിദ്യാര്‍ഥിനിയുടെ കൂട്ടുകാരികളില്‍ നിന്നാണ് സംഭവത്തെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിയും നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ട്രസ്റ്റിയായ ഇഖ്ബാല്‍ പട്ടേലി(68)നെയും അദ്ദേഹത്തിന്റെ നാലാംഭാര്യയും സ്‌കൂള്‍ പ്രിന്‍സിപ്പലുമായ റിഹാന(32)യെയും പൊലീസ് ചോദ്യം ചെയ്തു. ഇത്തരം ശിക്ഷകള്‍ സ്‌കൂളില്‍ പതിവായി നടക്കാറുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

English summary
A six-year-old hijab-wearing girl was spanked, stripped and paraded naked in The Islamic School at Shahpur recently. Esha Sheikh (name changed) had to undergo this humiliation just because she had not completed her homework.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X