കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50രൂപയ്ക്കായി ആക്രമണം നടത്തിയതിന് 15,000 പിഴ

  • By Super
Google Oneindia Malayalam News

ദില്ലി: 50 രൂപ തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ അത് വാങ്ങിച്ചയാളെ കുത്തിപ്പരുക്കേല്‍പ്പിച്ചയാള്‍ക്ക് കോടതി 15,000 രൂപ പിഴയിട്ടു. 2006ല്‍ നടന്ന സംഭവത്തില്‍ ദില്ലി കോടതിയാണ് ഈ ശിക്ഷ വിധിച്ചത്.

കടം വാങ്ങിയ 50 രൂപ തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ സഞ്ജീവ് എന്നയാളാണ് തന്നോട് കടം വാങ്ങിയ അയല്‍വാസിയായ ശ്രീഭഗ്‌വാനെയാണ് ആക്രമിച്ചത്.

ദില്ലിയിലെ ഒരു കോളനിയിലെ താമസക്കാരാണ് ഇരുവരും. സഞ്ജീവിനോട് വാങ്ങിച്ച 50രൂപ നാളേറെ ചെന്നിട്ടും ശ്രീഭഗ്‌വന്‍ തിരികെ നല്‍കിയിരുന്നില്ല. ഒരുദിവസം പണം തിരിച്ചുചോദിക്കാന്‍ സഞ്ജീവ് ഭഗ്‌വന്റെ വീട്ടിലെത്തി.

പണം മടക്കി ചോദിച്ചെങ്കിലും അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ഭഗ്‌വന്‍ ഒഴിഞ്ഞുമാറി. ഇതില്‍ ക്ഷുഭിതനായ സഞ്ജീവ് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ഭഗ്‌വന്റെന്റെ തലയില്‍ ഇടിക്കുകയായിരുന്നു.

സഞ്ജീവിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലാന്‍ ലക്ഷ്യമിട്ടല്ലാതെയുള്ള ആക്രമണമായതിനാലാണ് മറ്റുശിക്ഷാവിധികള്‍ കോടതി സ്വീകരിക്കാതിരുന്ന്ത.

സഞ്ജീവ് പിഴയായി നല്‍കുന്ന 15000 രൂപയില്‍ 10,000 രൂപ പരിക്കേറ്റയാള്‍ക്ക് നല്‍കാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജി പവന്‍കുമാര്‍ ജെയിന്‍ ഉത്തരവിട്ടു.

English summary
A man has been imposed a fine of Rs 15,000 by a Delhi court for injuring his neighbour in a fit of rage when the latter refused to return Rs 50 he owed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X