കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടിപ്പ് വീരത്തി കെട്ടിയത് 14 യുഎസ് ഭടന്മാരെ

  • By Lakshmi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പതിനാല് അമേരിക്കന്‍ ഭടന്മാരെ വിവാഹം ചെയ്ത് പണം തട്ടിയ സ്ത്രീ പിടിയിലായി. ബോബി ആന്‍ ഫിന്‍ലിയെന്ന മുപ്പത്തിയഞ്ചുകാരിയാണ് വിവാഹത്തട്ടിപ്പിന്റെ പേരില്‍ അഴിക്കുള്ളിലായത്.

പ്രണയം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ ഇത്തരത്തില്‍ പുരുഷന്മാരെ വിവാഹം ചെയ്ത് പണം തട്ടിയതെന്നാണ് ശിക്ഷ വിധിക്കപ്പെട്ടശേഷം ബോബി പറഞ്ഞത്. വിവാഹം ചെയ്ത ഓരോ സൈനികരില്‍ നിന്നും ഇവര്‍ 100,000 ഡോളറോളമാണ് കൈക്കലാക്കിയത്.

ഇരുപത് വര്‍ഷത്തിനുള്ളിലായിട്ടായിരുന്നു ബോബിയുടെ 14 വിവാഹങ്ങളും പണം തട്ടലും നടന്നത്. ഇവരില്‍ പലരില്‍ നിന്നാണ് ബോബിയ്ക്ക് ഒന്‍പത് കുട്ടികളുമുണ്ട്. തട്ടിപ്പ് തെളിയിക്കപ്പെട്ടതോടെ ഇവര്‍ക്ക് കോടതി മൂന്നു വര്‍ഷം തടവ് വിധിക്കുകയായിരുന്നു. ഇപ്പോള്‍ അലബാമ ജയിലില്‍ കഴിയുകയാണ് ബോബി.

തനിയ്ക്ക് സുരക്ഷിതത്വവും പണവും വേണ്ടിയിരുന്നുവെന്നാണ് ഈ തട്ടിപ്പിനെ ന്യായീകരിച്ചുകൊണ്ട് ബോബി ഒരു ചാനലിനോട് പറഞ്ഞിരിക്കുന്നത്. ഞാന്‍ സ്‌നേഹത്തിന് വേണ്ടി അന്വേഷിച്ച് നടക്കുകയായിരുന്നു.

മനസ്സിലാക്കുന്ന ഒരാള്‍ക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു എന്റേത്, പക്ഷേ എനിയ്ക്ക് ആരെയും സ്‌നേഹിക്കാന്‍ കഴിയില്ല- ബോബി പറയുന്നു. ഒരു വിവാഹം കഴിച്ചുകഴിയുമ്പോള്‍ ജീവിതം തുടങ്ങിയെന്നും സ്വസ്ഥമായെന്നും നമുക്ക് തോന്നും, പക്ഷേ വളരെ പെട്ടെന്നായിരിക്കും തീരുമാനം തെറ്റായിരുന്നുവെന്ന് നമ്മള്‍ തിരിച്ചറിയുന്നത്. ഓരോ വിവാഹം കഴിഞ്ഞപ്പോഴും തന്റെ തോന്നല്‍ ഇതായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മിലിട്ടറി ജീവനക്കാരിയാണെന്ന് നടിച്ചാണ് ബോബി എല്ലാ വിവാഹങ്ങളും തരപ്പെടുത്തിയത്.

English summary
A woman in US dubbed 'Military Mistress' for allegedly marrying at least 14 men and stealing thousands from them, has claimed that she was just unlucky in love, after she was sentenced to jail,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X