അഴിച്ചുപണി; ലീഗിന് സമാശ്വാസ സമ്മാനം?

പുനസംഘടന സംബന്ധിച്ച് കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നാലുവട്ടം ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ നടന്ന ചര്‍ച്ചകളോടെയാണ് അന്തിമധാരണയായത്.
വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞ നടത്തുന്നതിന് വേണ്ട തയാറെടുപ്പുകള്‍ ഉണ്ടാകണമെന്ന അഭ്യര്‍ഥന രാഷ്ട്രപതി ഭവനില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. കീഴ് വഴക്കങ്ങള്‍ തെറ്റിച്ച് മുതിര്‍ന്ന നേതാക്കളെ ഒഴിച്ചുനിര്‍ത്തിയാണ് മന്‍മോഹനും സോണിയയും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത്. അതുകൊണ്ടു തന്നെ ആരൊക്കെ വരും ആരൊക്കെ പോകും എന്നാ കാര്യത്തില്‍ യുപിഎ നേതാക്കള്‍ക്ക് തന്നെ വലിയ പിടിയില്ല.
കേരളത്തില്‍ അഞ്ചാം മന്ത്രിസ്ഥാനത്തിന് വാദിച്ച് അതുലഭിയ്ക്കാതെ അപമാനിതരായ ലീഗിന് കോണ്‍ഗ്രസ് നല്‍കുന്ന സമാശ്വാസ സമ്മാനമായാണ് അഹമ്മദിന് ലഭിയക്കുന്ന ്സ്ഥാനലബ്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗള്‍ഫ് നാടുകളുമായുള്ള നയതന്ത്രത്തില്‍ താല്‍പര്യവുമായി വിദേശകാര്യ സഹമന്ത്രിപദം മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും നേടിയെടുത്ത അഹമ്മദിനെ പ്രവാസി ക്ഷേമത്തിന്റെ ചുമതല ഏല്‍പിക്കാനാണ് സാധ്യതയെന്നറിയുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ അധികാരത്തിലെത്താന്‍ സഹായിച്ചത് ലീഗിന്റെ മികച്ച പ്രകടനമാണ്. 20 സീറ്റുമായി അഞ്ചു മന്ത്രിസ്ഥാനത്തിന് വാദിച്ച ലീഗ് മയപ്പെട്ടതില്‍ ഒരു ഘടകം അഹമ്മദിന് സ്ഥാനക്കയറ്റം നല്‍കുമെന്ന വാഗ്ദാനമാണെന്നും അറിയുന്നു. എന്തായാലും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനനം മുസ്ലീം ലീഗിന് നേട്ടമാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതിര്‍ന്ന നേതാക്കളെ തന്നെ മാറ്റിനിര്‍ത്തിയാണ് സോണിയയും മന്‍മോഹന്‍സിങ്ങുമായി അവസാനവട്ട ചര്‍ച്ച നടന്നത്. അതുകൊണ്ടു തന്നെ, വകുപ്പു മാറ്റത്തെക്കുറിച്ചും പുതിയ മന്ത്രിമാരെക്കുറിച്ചും സ്ഥാനം പോകുന്നവരെക്കുറിച്ചും നേതാക്കള്‍ക്കു തന്നെ വ്യക്തമായ ധാരണയില്ല.
രണ്ടാം യു.പി.എ സര്‍ക്കാറിന്റെ രണ്ടാമത്തെ പുനഃസംഘടന, മന്ത്രിസഭയുടെ തകര്‍ന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള അവസരമെന്ന നിലയില്‍ ഗൗരവപൂര്‍വമാണ് നേതൃത്വം കാണുന്നത്.












Click it and Unblock the Notifications