കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രോവര്‍ വധം: നടി മരിയയ്‌ക്കെതിരെ കാമുകന്‍

  • By Lakshmi
Google Oneindia Malayalam News

Jerome Mathew
മുംബൈ: കോളിളക്കം സൃഷ്ടിച്ച നീരജ് ഗ്രോവര്‍ വധക്കേസിലെ പത്തുവര്‍ഷം കഠിനതടവിനെതിരെ രണ്ടാം പ്രതിയായ മലയാളി എമിലി ജെറോം ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

കാമുകിയും കൊലക്കേസിലെ മറ്റൊരു പ്രതിയുമായിരുന്ന നടി മരിയസൂസൈരാജിന് എതിരെ ചില വാദങ്ങളുമായിട്ടാണ് ജെറോം അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗ്രോവര്‍ കൊല്ലപ്പെട്ടതും പലഭാഗങ്ങളായി ശരീരം മുറിച്ചുമാറ്റിയതും എപ്പോഴാണെന്ന് പറയുന്നില്ലെന്നും അതിനാല്‍ത്തന്നെ കാമുകി മരിയ സൂസൈരാജിന്റെ വസതിയില്‍ താന്‍ എത്തുന്നതിന് മുമ്പേ കൊലപാതകം നടന്നിരിക്കാമെന്നുമാണ് അപ്പീലില്‍ ജെറോമിന്റെ വാദം.

ജൂലൈ 25ന് ജെറോമിന്റെ ഹര്‍ജി പരിഗണിക്കും. അന്നു തന്നെയാണ് ഇയാളുടെ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നത്. നാവികസേനാ ഉദ്യോഗസ്ഥനായ ജെറോമിനൊപ്പം കാമുകിയും കന്നഡ നടിയുമായ മരിയ സൂസൈരാജിനും കോടതി മൂന്നുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു.

എന്നാല്‍ വിചാരണക്കാലത്തുന്നതെ മരിയ മൂന്നുവര്‍ഷം ജയിലില്‍ കിടന്നതിനില്‍ വീണ്ടും തടവനുഭവിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനു പത്തുവര്‍ഷവും തെളിവു നശിപ്പിച്ചതിനു മൂന്നുവര്‍ഷവുമാണു ജെറോമിനു സെഷന്‍സ് കോടതി വിധിച്ചത്. രണ്ടുശിക്ഷയും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി.

കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനുമായി അന്‍പതിനായിരം രൂപ വീതം ഒരു ലക്ഷം രൂപ പിഴയടക്കാനും സെഷന്‍സ് ജഡ്ജി എം.ഡബ്‌ള്യു. ചന്ദ്വാനി വിധിച്ചിരുന്നു.

English summary
India's most macabre murder has once again come into the limelight now, when Navy officer Emile Jerome, who has been conviction for culpable homicide and the 10-year rigorous imprisonment has turned against his girlfriend, Maria Susairaj, a kannada actress for Neeraj Grover's murder, as reported by Indian Express,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X