Get Updates
Get notified of breaking news, exclusive insights, and must-see stories!

53 വര്‍ഷം, പ്രണയലേഖനം ഇത്തിരി വൈകി!!

US love letter posted in 1958 to arrive 53 years late
ന്യൂയോര്‍ക്ക്: ആ പ്രണയലേഖനം കിട്ടാനിത്തിരി വൈകിപ്പോയി. അതിന് മുമ്പേ കമിതാക്കള്‍ വിവാഹിതരായെന്ന് മാത്രമല്ല വിവാഹമോചനവും നേടിക്കഴിഞ്ഞിരുന്നു. അഞ്ചും പത്തുമൊന്നുമല്ല, അമ്പത്തിമൂന്ന് വര്‍ഷം മുമ്പ് കാമുകി അയച്ച പ്രണയലേഖനമാണ് ഉടമസ്ഥനെ തേടി കഴിഞ്ഞ ദിവസമെത്തിയത്.

പെന്‍സില്‍വാനിയന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആയിരുന്ന ക്ലാര്‍ക് സി. മൂറിനാണ് കത്തു ലഭിച്ചത്. 1958 ഫെബ്രുവരി 20 തീയതി വച്ച കത്ത് കഴിഞ്ഞയാഴ്ച സര്‍വകലാശാലയിലെ മെയില്‍ റൂമില്‍ ദുരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷമാവുകയായിരുന്നു.

1958 ഫെബ്രുവരി 20ന് കത്ത് പോസ്റ്റ് ചെയ്തതിന്റെ സീല്‍ കത്തിന് മുകളിലുണ്ട്. സര്‍വകലാശാല, സ്റ്റേറ്റ് ടീച്ചേഴ്‌സ് കോളജായിരുന്ന സമയത്ത് അവിടെ വിദ്യാര്‍ഥിയായിരുന്നു ക്ലാര്‍ക്ക്. മൂറിന്റെ മുന്‍ ഭാര്യ വോണി അയച്ച കത്ത് പത്ത് ദിവസം മുമ്പാണ് സര്‍വകലാശാലയിലെത്തിയത്. കത്ത് വീണ്ടും മൂറിന് അയച്ചുകൊടുക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

74 വയസായ മൂര്‍, മുഹമ്മദ് സിദ്ദിഖെന്നു പേരുമാറ്റിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. ഇതുകാരണം കത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് ലേശം ബുദ്ധിമുട്ടേണ്ടി വന്നു.

വോണിയും താനും വിവാഹം കഴിച്ചിരുന്നുവെന്നും നാലു കുട്ടികള്‍ ഉണ്ടായതിന് ശേഷം പിരിയുകായയിരുന്നുവെന്നും പഴയ കാമുകന്‍ പറയുന്നു. മൊബൈലും ഇമെയിലും ഒന്നുമില്ലാതിരുന്ന കാലത്ത് പ്രണയലേഖനങ്ങളായിരുന്നു കമിതാക്കള്‍ക്ക് മനസ്സ് കൈമാറാനുള്ള ഏക ഉപാധിയെന്നും പഴയ കാമുകന്‍ പറയുന്നു. അന്നത്തെ പ്രണയലേഖനം വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയാണെന്നും മുഹമ്മദ് സിദ്ദിഖായി മാറിയ മൂര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+