കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണശേഖരത്തില്‍ വെനിസ്വേല സൗദിയെ പൊട്ടിച്ചു

Google Oneindia Malayalam News

VENEZUELA
വിയന്ന: ഭൂമിയില്‍ ഏറ്റവും കൂടുതല്‍ എണ്ണശേഖരമുള്ള രാജ്യം ഇനി മുതല്‍ വെനി സ്വേലയാണ്. വര്‍ഷങ്ങളായി സൗദി അറേബ്യ കൈവശം വച്ചിരുന്ന സ്ഥാനമാണ് ലാറ്റിനമേരിക്കന്‍ രാജ്യം തട്ടിയെടുത്തിരിക്കുന്നത്.

എണ്ണകയറ്റി ഉല്‍പ്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്രസംഘടനയായ ഒപെക് പുറത്തുവിട്ട കണക്കുപ്രകാരം വെനിസ്വേലയിലെ കരുതല്‍ എണ്ണശേഖരം 2965000 ലക്ഷം ബാരലാണ്. 2009-2010 കാലത്ത് ശേഖരത്തില്‍ 40 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

അതേ സമയം ഒപെക് കണക്കനുസരിച്ച് 2645200 ലക്ഷം ബാരലാണ് സൗദിയുടെ കൈയിലുള്ളത്. ഇറാനും ഇറാഖുമാണ് മൂന്നും നാലും സ്ഥാനത്തുള്ള രാജ്യങ്ങള്‍.

പക്ഷേ, കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം സൗദി അറേബ്യ തന്നെയാണ്. പ്രതിദിനം 80 ലക്ഷം ബാരലാണ് വിപണിയിലെത്തിക്കുന്നത്. അതേ സമയം വെനിസ്വേല പ്രതിദിനം 28ലക്ഷം ബാരലാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

English summary
Venezuela beats saudi Arabia in oil reserve. According to the annual report of opec,latin american country with 296.5 billion barrels and saudi arebia with 264.52 billion barrels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X