മകളെ മാനഭംഗപ്പെടുത്തിയ പിതാവിന് വധശിക്ഷ
ലാഹോര്‍: പതിനഞ്ചുകാരിയായ മകളെ മാനഭംഗത്തിനിരയാക്കിയ പിതാവിന് വധശിക്ഷ. ഖാലിദ് അമീനിനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് താഹിര്‍ ഖാന്‍ നിയാസി ശിക്ഷ വിധിച്ചത്.
ഖാനിന്റെ ആദ്യഭാര്യ പര്‍വീന്‍ ബീബിയായിരുന്നു മുന്‍ഭര്‍ത്താവ് മകളെ പീഡിപ്പിച്ചതായി പാകിസ്താനിലെ ലഹോറിലെ കഹ്ന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
അമീനും പര്‍വീന്‍ ബീബിയും 2008 ല്‍ വിവാഹമോചിതരായിരുന്നു. ദമ്പതികളുടെ രണ്ടു പെണ്‍മക്കളും നാലു ആണ്‍മക്കളും പിതാവിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. ഒരു മാസത്തോളം തുടര്‍ച്ചയായി പിതാവ് പീഡിപ്പിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
സംഭവത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരന്‍മാരെ കൊല്ലുമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
അടുത്ത ബന്ധുവിനോട് പെണ്‍കുട്ടി പീഡനവിവരം പറയുകയും തുടര്‍ന്ന് മാതാവിനെ അറിയിച്ച് പരാതി നല്‍കുകയുമായിരുന്നു. കോടതിയില്‍ കൊണ്ടു വന്ന അമീനെ രോഷാകുലരായ നാട്ടുകാര്‍ ആക്രമിച്ചു. പൊതുസ്ഥലത്ത് വച്ച് അമീനെ തൂക്കിലേറ്റണമെന്ന ആവശ്യവുമായിട്ടായിരുന്നു ജനങ്ങള്‍ കോടതിയില്‍ ബഹളമുണ്ടാക്കിയത്.












Click it and Unblock the Notifications