കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റുപോയ കയ്യുമെടുത്ത് 7വയസ്സുകാരന്‍ ആശുപത്രിയില്‍

  • By Lakshmi
Google Oneindia Malayalam News

കൊല്‍ക്കത്ത: അറ്റുപോയ കയ്യുമായി ഏഴു വയസ്സുകാരന്‍ ചികിത്സ തേടി ആശുപത്രിയിലെത്തി. അറ്റുപോയ കൈ മറ്റേകയ്യില്‍ പിടിച്ചുകൊണ്ടാണ് ബാരുണ്‍ ഖാണ്ഡല്‍വാല്‍ ചികിത്സ തേടി ഡോക്ടറുടെ മുന്നിലെത്തിയത്. മുറിഞ്ഞ കൈ ഒന്നു തുന്നിച്ചേര്‍ത്തു തരാമോയെന്നായിരുന്നു കുഞ്ഞു ബാരുണ്‍ ഡോക്ടറോട് ചോദിച്ചത്.

കൊല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന ബാരുണിന്റെ ഇടതുകൈയാണ് മുട്ടിന്റെ താഴെവച്ച് അറ്റുപോയത്. ലിഫ്റ്റില്‍ കുടുങ്ങിയാണ് ബാരുണിന്റെ കൈ അറ്റുപോയത്.

പക്ഷേ മനസ്സാന്നിധ്യം നഷ്ടപ്പെടാതെ മുറിഞ്ഞുപോയ കയ്യുമെടുത്ത് കുഞ്ഞ് ബാരുണ്‍ വീട്ടിലെത്തി മുത്തശ്ശിയോട് കാര്യം പറഞ്ഞു. ഇതിനിടെ ഓടിയെത്തിയ അയല്‍ക്കാരില്‍ ഒരാള്‍ മുറിഞ്ഞുപോയ കയ്യെടുത്ത് ചവറ്റുകുട്ടയിലിട്ടു. എന്നാല്‍ ഇത് അവിടെ നിന്നും തിരിച്ചെടുത്താണ് കുട്ടി സമീപത്തെ ആശുപത്രിയില്‍ എത്തിയത്.

പ്ലാസ്റ്റിക് സര്‍ജന്‍ അനുപം ഗൊലാഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം ആറുമണിക്കൂര്‍കൊണ്ട് കൈ യഥാസ്ഥാനത്തു തുന്നിപ്പിടിപ്പിച്ചു. ശസ്ത്രക്രിയ വിജയമായിരുന്നെന്നും ഒരാഴ്ചയ്ക്കകം അവനു വീട്ടിലേക്കു മടങ്ങാനാവുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബാരുണിന്റെ മനസ്സാന്നിധ്യം അപാരമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

English summary
Seven-year-old Barun Khandelwal did not panic when his left hand was severed from the elbow after it got trapped in a lift. Rather, he went to a hospital near his house here, holding the mutilated hand to get it reattached.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X