മോഹന്‍ലാല്‍ ചൊവ്വാഴ്ച എത്തുമെന്ന്

തിങ്കളാഴ്ചയോടെ ലാല്‍ നാട്ടിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം എത്തിയിട്ടില്ല. രാമേശ്വരത്തെ ഷൂട്ടിങ് കഴിഞ്ഞ് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ഉദ്യോഗസ്ഥര്‍ ലാലിനെ രാമേശ്വരത്ത് കണ്ട് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
മോഹന്‍ലാല്‍ എത്തിയാല്‍ മാത്രമേ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിയൂ. തേവരയിലെ വീട്ടിലെ രണ്ട് മുറികള്‍ ബയോ മെട്രിക് പൂട്ടുകള്‍ സംവിധാനമുള്ളവയാണ്. മോഹന്‍ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ഉപയോഗിച്ച് മാത്രമേ ഇത് തുറക്കാനാവൂയെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിന് പുറമേ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബാങ്ക് ലോക്കറുകളും പരിശോധിക്കാനുണ്ട്. ഇവയുടെ പരിശോധന അടുത്ത ദിവസം തന്നെയുണ്ടാകും. ഇതിന് ശേഷം മമ്മൂട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് അധികൃതര്‍ പറയുന്നു.
ഇരുവരുടെയും വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ സൂക്ഷ്മ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പരിശോധന പൂര്‍ത്തിയാകാന്‍ കുറച്ച് ദിവസം കൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്. കൊച്ചിയിലെയും ബാംഗ്ലൂരിലെയും ചെന്നൈയിലെയും റീജണല്‍ ഡയറക്ടര്‍ ജനറല്‍മാരുടെ മേല്‍നോട്ടത്തിലാണ് രേഖകളുടെ പരിശോധന.


Click it and Unblock the Notifications