കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാമിന്റെ ചെരുപ്പുതുടയ്ക്കല്‍ വിവാദത്തില്‍

  • By Super
Google Oneindia Malayalam News

Jairam Ramesh
ജയ്പുര്‍: സ്വീകരണത്തിനിടെ നല്‍കിയ പരുത്തിഷാള്‍ ഉപയോഗിച്ച് ചെരിപ്പ് തുടച്ച കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷിന്റെ നടപടി വിവാദമായി.

രാജസ്ഥാനിലെ ബിക്കാനീറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ നല്‍കിയ ഖാദി ഷാള്‍ വെച്ചാണ് മുന്‍ കേന്ദ്രപരിസ്ഥിതിമന്ത്രിയായിരുന്ന ജയറാം രമേശ് ചെരിപ്പ് തുടച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സാന്നിധ്യത്തില്‍ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെയായിരുന്നു മന്ത്രിയുടെ ചെരുപ്പുതുടയ്ക്കല്‍.

കോണ്‍ഗ്രസ് നേതാക്കളായ രാമേശ്വര്‍ ദുദിയും രാംപ്യാരി വിഷ്‌ണോയിയുമാണ് ജയറാം രമേശിനെ ഖാദി ഷാളുകള്‍ അണിയിച്ചത്. വേദിയില്‍ കസേരയിലിരിക്കുകയായിരുന്ന മന്ത്രി ഷാള്‍ സ്വീകരിക്കുകയും മുന്നിലുള്ള മേശമേല്‍ വയ്ക്കുകയും ചെയ്തു. അല്‍പസമയത്തിന് ശേഷം ഷാള്‍ എടുത്ത മന്ത്രി അതുകൊണ്ട് ചെരുപ്പ് തുടയ്ക്കുകയായിരുന്നു.

സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് അരുണ്‍ ചതുര്‍വേദി, കേന്ദ്രമന്ത്രിയും മുഖ്യമന്ത്രി ഗെഹ്‌ലോട്ടും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.

പരുത്തിഷാള്‍ ഗാന്ധിജിയുടെ നെയ്ത്ത് യന്ത്രത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ചെരുപ്പു തുടയ്ക്കുന്നതിലൂടെ ഗാന്ധിജിയെയാണ് ജയ്‌റാം രമേഷ് അപമാനിച്ചത് ബിജെപി പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രാഭന്‍ പ്രതികരിച്ചത്.

English summary
Union Rural Development Minister Jairam Ramesh kicked up a controversy by wiping his shoe with a garland of spun cotton given to him as a welcome gesture by Congress members at a public function in Bikaner district of Rajasthan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X