ദില്ലി: തനിയ്ക്ക് മറവി രോഗമില്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന സുരേഷ് കല്‍മാഡി വ്യക്തമാക്കി.
മറവി രോഗമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 66കാരനായ കല്‍മാഡിയെ എയിംസില്‍ ബ്രെയിന്‍ സ്‌കാനിങ്ങിനു വിധേയനാക്കിയിരുന്നു. ഇതിനു ശേഷമാണ് തനിക്കു മറവി രോഗമില്ലെന്ന് കല്‍മാഡി വ്യക്തമാക്കിയത്.
താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുമെന്നുമാണ് കല്‍മാഡി അറിയിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി കല്‍മാഡി മറവിരോഗത്തിനു ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹിതേഷ് ജയിന്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് ലോക് നായക് ജയപ്രകാശ് ആശുപത്രിയില്‍ കല്‍മാഡിയെ എംആര്‍ഐ സ്‌കാനിംഗിന് വിധേയനാക്കിയിരുന്നു.
Congress MP Suresh Kalmadi has dismissed all talk about him using dementia as an excuse to evade prosecution in the Commonwealth Games scam. Kalmadi, who was sacked as the Commonwealth Games Organising Committee chief and arrested in the scam, was taken to the All India Institute of Medical Sciences (AIIMS) for a "routine check up