കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരിമാരെ വശീകരിച്ച് പീഡനം; 2 പേര്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

അടിമാലി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ വശീകരിച്ച് മൂന്നാറില്‍ കൊണ്ടുവന്ന സംഭവത്തില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി.

അടിമാലി താലൂക്കാശുപത്രിയില്‍ തിങ്കളാള്ച നടത്തിയ പരിശോധനയിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞത്. അഞ്ചാം ക്ലാസുകാരിയായ അനിയത്തിക്കൊപ്പമാണ് പ്ലസ് ടു വിദ്യാര്‍ഥിനി തൃശൂരില്‍ നിന്നും മൂന്നാറിലേക്ക് പോയത്.

സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പേയന്നൂര്‍ കല്ലുമുറിക്കാവില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഷഫീക്ക് (22), പേയന്നൂര്‍ കോടലോടിപറമ്പില്‍ അബ്ദുള്‍ റഹിമാന്റെ മകന്‍ സുഹൈര്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട തൃശൂര്‍ ചാഴൂര്‍ സ്വദേശികളായ പെണ്‍കുട്ടികളെ വശീകരിച്ച് മൂന്നാറില്‍ എത്തിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തൃശൂരില്‍നിന്നും കെഎല്‍52എ 2355 കാറില്‍ 16ഉം 12ഉം വയസുള്ള സഹോദരിമാരെ മൂന്നാറില്‍ കൊണ്ടുവന്നത്. രാത്രി കാറില്‍വെച്ചാണ് പീഡനം നടന്നത്.

സുഹൈറാണ് പീഡിപ്പിച്ചതെന്ന് അടിമാലി പൊലീസ് പറഞ്ഞു. പിറ്റേന്ന് മടങ്ങുംവഴി വാളറ വെള്ളച്ചാട്ടത്തിന് സമീപം രാവിലെ ആറിന് കാഴ്ച കാണാനിറങ്ങിയപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവച്ച് ഹൈവേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. രാവിലെ കസ്റ്റഡിയിലെടുത്തെങ്കിലും വൈകിട്ടാണ് യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയാറായത്. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണിതെന്ന് പറയപ്പെടുന്നു. അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് തിങ്കളാഴ്ച ദുബായ്ക്ക് പോകാനിരുന്നതാണ്.

English summary
Two youth has been arrested after sexually harassed teenagae girl at Munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X