അധ്യാപകന്‍ വിദ്യാര്‍ഥിനിയെ നഗ്നയാക്കി പരിശോധിച്ചു
ചെന്നൈ: മൊബൈല്‍ ഫോണ്‍ കാംപസില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ പെണ്‍കുട്ടിയുടെ വസ്ത്രമുരിച്ച് പരിശോധന നടത്തി.
ചെന്നൈയിലെ ഒരു കെളെജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് അപമാനത്തിന് ഇരയായത്. കോളെജിലെ റെസ്റ്റ് റൂമില്‍ വച്ചായിരുന്നു അധ്യാപകന്റെ തുണിയിരിച്ച് പരിശോധന.
സേലൈയൂരിലെ പ്രിന്‍സ് വെങ്കടേശ്വര കോളെജിലാണ് സംഭവം നടന്നത്.
കോളെജില്‍ ചേര്‍ന്ന കാലം മുതല്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാന്‍ അധികൃതര്‍ താനുള്‍പ്പെടെയുള്ള മൂന്നു വിദ്യാര്‍ഥികളുടെ ബാഗുകളും മറ്റും പരിശോധിക്കുക പതിവാണെന്ന് ഈ വിദ്യാര്‍ഥിനി പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ മദ്രാസ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും തങ്ങള്‍ അധ്യാപകര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നുമാണ് വിസി ജി തിരുവസഗം പറയുന്നത്.
കുട്ടികള്‍ കുറ്റവാളികളല്ല അവര്‍ കുറ്റവാളികളാണെന്ന് വരുത്തിത്തീര്‍ക്കുന്ന വിധത്തിലുള്ള പരിശോധനകളും പാടില്ല-വിസി പറയുന്നു.
ഇതുസംബന്ധിച്ച് കോളെജ് പ്രിന്‍സിപ്പലിന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വിസി പറഞ്ഞു.












Click it and Unblock the Notifications