കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ ഡിയോഗോ കൊന്നൊടുക്കിയത് 1500 പേരെ

  • By Ajith Babu
Google Oneindia Malayalam News

Mexican gang suspect 'admits 1500 murders'
മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയകള്‍ക്ക് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയു ചെയ്ത സംഘത്തിന്റെ തലവന്‍ ജോസ് അന്‍േറാണിയോ അകോസ്റ്റ ഹെര്‍ണാണ്ടസി (33)നെ പോലീസ് അറസ്റ്റു ചെയ്തു.

ആയിരത്തിയഞ്ഞൂറിലേറെ കൊലപാതകങ്ങള്‍ നടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ലാ ലീനിയെ സംഘത്തിന്റെ നേതാവെന്ന് കരുതപ്പെടുന്ന ഇയാള്‍ എല്‍ ഡിയാഗോ എന്ന പേരിലും അറിയിപ്പെട്ടിരുന്നു. പൊലീസുകാരുടെ തലവേദനയായ അകോസ്റ്റയുടെ തലയ്ക്ക് പോലീസ് ഒന്നരക്കോടി മെക്‌സിക്കന്‍ പെസോ (അഞ്ചരക്കോടി രൂപ) വിലയിട്ടിരുന്നു.

മയക്കുമരുന്നു കടത്തിനും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധമായ മെക്‌സിക്കോയില്‍ പോലീസും അമേരിക്കയുടെ മയക്കുമരുന്നു വിരുദ്ധ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് അകോസ്റ്റ പിടിയിലാകുന്നത്. മുന്‍ പൊലീസുകാന്‍ കൂടിയായ അകോസ്റ്റയെ അറസ്റ്റിന് ശേഷം പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിയ്ക്കാനും പൊലീസ് തയാറായി.

2010ല്‍ തന്നെ യു.എസ്. കൗണ്‍സില്‍ ജോലിക്കാരി ലെസ്ലി എന്റിക്കസ് അവരുടെ അമേരിക്കന്‍ ഭര്‍ത്താവ് ആര്‍തര്‍, മറ്റൊരു കൗണ്‍സില്‍ ജീവനക്കാരന്‍ ജോര്‍ജ് ആല്‍ബര്‍ട്ടോ എന്നിവരുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അകോസ്റ്റയാണെന്ന് വ്യക്തമായിരുന്നു.

എതിര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍, പൊലീസുകാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിശ്വാസം നഷ്ടപ്പെട്ട സ്വന്തം ഗ്രൂപ്പിലുള്ളവര്‍ എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യംചെയ്യലില്‍ അകോസ്റ്റ സമ്മതിച്ചു. കുറേപ്പേര്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതായും ഇയാള്‍ പറഞ്ഞു.

2008ല്‍ കൊലപാതകപരമ്പര നടത്താന്‍ തുടങ്ങിയ ഇയാള്‍ ഒട്ടേറെ കൂട്ടക്കൊലകള്‍ നടത്താന്‍ സംഘാംഗങ്ങളോട് ഉത്തരവിട്ടിട്ടുണ്ട്. 2010 ജനവരിയില്‍ ജുവാരസ് വില്ലയില്‍ 15 യുവാക്കളെയും ജൂണില്‍ മയക്കുമരുന്ന് പുനരധിവാസകേന്ദ്രത്തില്‍ 19 പേരെയും കൊലപ്പെടുത്തിയത് അകോസ്റ്റയുടെ നിര്‍ദേശപ്രകാരമായിരുന്നു.

സംഘര്‍ഷബാധിത നഗരമായ ജുവാരസ് മയക്കുമരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രമാണ്. അമേരിക്കയുമായി അതിര്‍ത്തി പങ്കിടുന്ന ഈ മെക്‌സിക്കന്‍ രാജ്യത്തില്‍ മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ കഴിഞ്ഞവര്‍ഷം മാത്രം മൂവായിരത്തോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

English summary
A man suspected of being the leader of one of Mexico's deadliest gangs has admitted ordering 1,500 killings. Jose Antonio Acosta Hernandez, known as 'El Diego,' is believed to be the leader of La Linea gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X