സോണിയ സുഖം പ്രാപിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും സോണിയ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ രോഗവിവരം സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറായില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ കാരണം സോണിയ സ്വകാര്യത ആഗ്രഹിക്കുന്നതുകൊണ്ടാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
മകന്‍ രാഹുല്‍ ഗാന്ധി, മകള്‍ പ്രിയങ്ക വാദ്ര എന്നിവരും സോണിയയോടൊപ്പം ആശുപത്രിയില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജദാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു.
ന്യൂയോര്‍ക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ സെന്റര്‍ ഒഫ് ക്വീന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ ദത്താത്രേയുഡു നോറിയാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം സോണിയയ്ക്ക്് മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ പ്രതിരോധ മന്ത്രി എ. കെ. ആന്റണി, ജനാര്‍ദ്ദന്‍ ദ്വിവേദി, സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കാണ് പാര്‍ട്ടിയുടെ ചുമതല നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications