സോണിയ സുഖം പ്രാപിക്കുന്നുവെന്ന് കോണ്‍ഗ്രസ്

എഐസിസി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ 24 മണിക്കൂര്‍ സോണിയ ഐസിയുവിലായിരുന്നെന്നും പിന്നീട് അവിടെ നിന്നു മാറ്റിയെന്നും പറഞ്ഞു. സുഖാശംസ നേര്‍ന്ന എല്ലാവരെയും ഗാന്ധി കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചതായും കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു.
അവര്‍ അതിവേഗം സുഖംപ്രാപിച്ചു വരുന്നുണ്ടെന്നു ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ആറുമാസത്തിനിടെ സോണിയ മൂന്നുതവണ രോഗ പരിശോധനകള്‍ക്കായി വിദേശത്തേക്കു പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രോഗത്തിന്റെ നിലയും അതു തുടര്‍ന്നാലുള്ള പ്രത്യാഘാതങ്ങളും കണക്കിലെടുത്താണത്രേ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിശ്ചയിച്ചത്.
ദില്ലിയില്‍ സോണിയയെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ കൂടി നിര്‍ദ്ദേശിച്ചതനുസരിച്ചാണ് വിദഗ്ധ ചികിത്സയ്കക്ായി അവര്‍ അമേരിക്കയിലേയ്ക്ക് പോയത്.
ന്യൂയോര്‍ക്കിലെ കാന്‍സര്‍ സെന്ററിലാണ് സോണിയയെന്ന് വാര്‍ത്തകള്‍ വന്നിട്ടും അവര്‍ ഏത് ആശുപത്രിയിലാണെന്നോ എന്തിനു വേണ്ടിയായിരുന്നു ശസ്ത്രക്രിയയെന്നോ എഐസിസി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ പാര്‍ട്ടി കാര്യങ്ങള്‍ നോക്കാനായി പ്രസിഡന്റ് നിയോഗിച്ച സമിതിയിലെ അംഗങ്ങളായ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വക്താവ് ജനാര്‍ദന്‍ ദ്വിവേദി, പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.












Click it and Unblock the Notifications