കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെയും ക്യാമറയില്‍ കുടുക്കാന്‍ നീക്കം?

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിയ്ക്കലിനെതിരെ വിഎസ് പക്ഷം ഒളിക്യാമറ ഉപയോഗിച്ചുവെന്ന ആരോപണം പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഎസ് അച്യുതാനന്ദനെയും ക്യാമറയില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.

വി എസ് പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍, കൂടിക്കാഴ്ചകള്‍, സ്വകാര്യ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ വീഡിയോ ക്യാമറയില്‍ പകര്‍ത്താനാണ് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി പാര്‍ട്ടി ചാനലിന്റെം ക്യാമറാമാന്‍മാര്‍ കൂടാതെ സ്വകാര്യ ക്യാമറാമാന്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വി എസിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഈ വീഡിയോകള്‍ സമ്മേളനങ്ങളില്‍ വിഎസിനെതിരെ പ്രയോഗിക്കുകയും ചെയ്യുക എന്നതാണത്രേ ഔദ്യോഗികപക്ഷത്തിന്റെ ലക്ഷ്യം.

ഇത്തരത്തിലെ ആദ്യത്തെ നീക്കം നടന്നത് ഇപ്പോള്‍ വിവാദമായിരിക്കുന്ന ബര്‍ലിന്‍- വിഎസ് കൂടിക്കാഴ്ചക്കിടയിലാണത്രേ. വിഎസിനൊപ്പം ബര്‍ലിന്റെ വീട്ടില്‍ പോയകൂട്ടത്തില്‍ സ്വകാര്യക്യാമറാമാന്‍മാരുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബര്‍ലിനുമായി വി എസ് നടത്തിയ സംഭാഷണങ്ങള്‍ ഒന്നും വിട്ടുപോകാതെ ഇവര്‍ പകര്‍ത്തിയിട്ടുണ്ടത്രേ. ആ സമയത്ത് വിഎസ് കണ്ണൂരില്‍ നടത്തിയ പരിപാടികളിലെല്ലാം ഇവരുണ്ടായിരുന്നു.

വി എസ് പങ്കെടുക്കുന്ന യോഗങ്ങളിലും മറ്റും വി എസിനുവേണ്ടി അമിതമായി മുദ്രാവാക്യം വിളിക്കുകയും ആവേശത്തോടെ ഓടിനടക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും കണ്ടെത്താനും ഇത്തരം ക്യാമറവിദ്യ ഉപയോഗിക്കാന്‍ നേരത്തേ തന്നെ തീരുമാനമുണ്ടായിരുന്നു.

ഇങ്ങനെ കണ്ടെത്തുന്ന അമിതാവേശക്കാര്‍ക്ക് അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നകാര്യം ഉറപ്പാണ്. എന്തായാലും വിഎസ് പക്ഷം ഉപയോഹിച്ച ക്യാമറ ബുദ്ധി ഇപ്പോള്‍ അവര്‍ക്കുതന്നെ വിനയായി വരുകയാണെന്ന് ചുരുക്കം.

English summary
CPM faction fued is going to a dirty twist, after the sting operation against senior leader Gopi Kottamurikkal, CPM official fraction is now started appointing private camera men to record the programs of VS Achuthanandan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X