സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം മാറി. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം താഴ്ന്നു. ഈ അവസരം സ്വര്‍ണം ആവശ്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്കിങിന് ഉപയോഗിക്കാം. ആഗോള വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതാണ് കേരളത്തിലും വില ഇടിവിന് കാരണം. അന്താരാഷ്ട്രതലത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് അനുസരിച്ചാണ് വിപണിയും സഞ്ചരിക്കുന്നത്.
ഡോളര്‍ സൂചിക മെച്ചപ്പെട്ടതാണ് സ്വര്‍ണവില കുറയാന്‍ കാരണം. മാത്രമല്ല, ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5184 ഡോളറാണ് പുതിയ വില. രൂപ വീണ്ടും ഇടിയുന്ന ലക്ഷണം കാണുന്നുണ്ട്. 92ലേക്ക് അടുക്കുകയാണ് ഇന്ത്യന്‍ രൂപ. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

സ്വര്‍ണവില ഇന്ന് രാവിലെ
22 കാരറ്റ് പവന് വില 119760
18 കാരറ്റ് പവന് വില 98400
14 കാരറ്റ് പവന് വില 76600
9 കാരറ്റ് പവന് വില 49400.
സ്വര്‍ണവില വൈകീട്ട്
22 കാരറ്റ് പവന് വില 119320
18 കാരറ്റ് പവന് വില 98040
14 കാരറ്റ് പവന് വില 76320
9 കാരറ്റ് പവന് വില 49200.
രാവിലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വര്‍ധിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു. ഡോളര്‍ സൂചിക 99ലേക്ക് അടുക്കുന്ന വേളയില്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറുകയാണ്. ഇതാണ് ആവശ്യക്കാര്‍ കുറയാന്‍ ഒരു കാരണം.
ഹോര്‍മുസില്‍ ആക്രമണമുണ്ടായ പിന്നാലെ ക്രൂഡ് ഓയില്‍ വില 91ലേക്ക് കുതിച്ചു. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ കരുത്താര്‍ജിക്കുകയും രൂപ ഇടിയുകയും ചെയ്യുന്നത് ഇന്ത്യയിലെ ഇറക്കുമതിക്കാര്‍ക്ക് തിരിച്ചടിയാണ്.
മാത്രമല്ല, ക്രൂഡ് ഓയില്‍ വില കയറുന്നതിനാല്‍ പണപ്പെരുപ്പം വര്‍ധിക്കും. ഈ വേളയില്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്താനാണ് സാധ്യത. ബോണ്ട് നിക്ഷേപങ്ങള്‍ക്ക് വരുമാനം കൂടുതല്‍ കിട്ടാന്‍ ഇത് വഴിയൊരുക്കും. ഇതാണ് സ്വര്‍ണം വിട്ടുപോകാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.
-
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications