കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടന്‍ കലാപം: മലയാളികള്‍ പലായനം ചെയ്യുന്നു

  • By Super
Google Oneindia Malayalam News

london Riot
ലണ്ടന്‍: ഉത്തരലണ്ടനില്‍ തുടങ്ങിയ കലാപം മലയാളികള്‍ കൂടുതലായി താമസിക്കുന്ന മറ്റമേഖലകളിലേയ്ക്കുകൂടി വ്യാപിച്ചതോടെ പലരും സുരക്ഷിതസ്ഥലങ്ങളിലേയ്ക്ക് മാറുന്നു.

മലയാളികള്‍ ഏറെയുള്ള ലീഡ്‌സിലേയ്ക്കും മാഞ്ചസ്റ്ററിലേയ്ക്കും ബര്‍മിങ്ഹാമിലേയ്ക്കും കലാപം പടരുകയാണ്. ഇതോടെ ഇവിടുത്തെ മലയാളി സമൂഹം ആശങ്കയിലായിരിക്കുകയാണ്. കലാപത്തില്‍ ജീവനും സ്വത്തിനും ഭീഷണിയുണ്ട്. ഇതുവരെ ഏഴ്മലയാളികള്‍ കലാപത്തിനിരയായി. വര്‍ക്കലസ്വദേശിയായ ജോളിയുടെ വീട് കത്തിനശിച്ചു. മലയാളി നഴ്‌സുമാര്‍ക്ക് നേരെയും ആക്രമണം നടന്നു.

ക്രോയിഡോണിലെ മേയ് ഡേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി നഴ്‌സുമാരാണ് ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ഇവര്‍ക്കു നേരേ കുപ്പിച്ചില്ല് എറിയുകയായിരുന്നു. ഇവര്‍ കഴിയുന്ന വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്‌ഛേദിക്കപ്പെട്ടിരിക്കുകയാണ്.

ക്രോയിഡോണ്‍, ഈസ്റ്റ് ഹാം എന്നിവിടങ്ങളില്‍ മലയാളികളില്‍ പലരും പുറത്തിറങ്ങാന്‍ ഭയന്ന് വീട്ടിനുള്ളില്‍ത്തന്നെ കഴിയുകയാണ്. ക്രോയിഡോണിലും ഈസ്റ്റ് ഹാമിലുള്ള മലയാളികളില്‍ നിരവധി പേര്‍ വീടുപേക്ഷിച്ച് ദൂരസ്ഥലങ്ങളിലുള്ള സുഹൃത്തുക്കളുടെ വീടുകളിലേക്കു താമസം മാറ്റിയിട്ടുണ്ട്.

പണമിടപാടു സ്ഥാപനങ്ങള്‍, ഇലക്‌ട്രോണിക് സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയെല്ലാം കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്്. വിവിധ നഗരങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നൂറിലധികം പൊലീസുകാര്‍ക്കു പരുക്കേറ്റു. ചിലരുടെ തലയ്ക്കു ഗുരുതരമായി പരുക്കുണ്ട്. പലരും ആശുപത്രിയില്‍ ചികിത്സയിലാണ്.

പതിനാറായിരത്തോളം പൊലീസ് ഓഫിസര്‍മാരെയാണ് ലണ്ടനില്‍ വിന്യസിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതി ഗതികള്‍ വിലയിരുത്തി. അക്രമങ്ങളെ അപലപിച്ച പ്രധാനമന്ത്രി അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

English summary
The Indians in London claim that the riots in the city is the worst ever they have seen. They went on to alleged that these riots are not racial but economic in nature. The Indians there also blamed social media for these organised loots, but hoped that the situation becomes calm soon,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X