നിധിയില്‍തൊട്ടത് രാജകുടുംബത്തിനും ദോഷം

അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച നടന്ന താംബൂല പ്രശ്‌നത്തിലാണ് ഈ കണ്ടെത്തല്‍. ക്ഷേത്രത്തില്‍ മോഷണസാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിധിയില്‍ നിശ്ചയിക്കുന്ന പ്രായശ്ചിത്തങ്ങള്‍ ചെയ്താലും മോഷണത്തെ തടയാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ജ്യോതിഷികള്‍ പറഞ്ഞു.
ഇതിന് ശക്തമായ സുരക്ഷാസേനയെ ഒരുക്കണമെന്നും വേദപാരായണവും നാമജപങ്ങളുംകൊണ്ട് അകത്തെ ചൈതന്യത്തെ ശക്തിപ്പെടുത്തണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.
ക്ഷേത്രാധികാരികളായ രാജകുടുംബത്തിന് അപകടമുണ്ടാകും. സന്താനങ്ങള്‍ക്ക് ദോഷവും കുടുംബത്തില്‍ അപകടവുമുണ്ടാകും. വേണ്ട സമയത്ത് ക്ഷേത്രത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാത്തതാണ് ദോഷകാരണം.
ക്ഷേത്രത്തിന് ചുറ്റുമുള്ളവര്‍ക്കും ഭീഷണിയുണ്ട്. കിഴക്കുഭാഗത്തുള്ളവര്‍ക്കും ആപത്തുണ്ടാകാം. ക്ഷേത്രത്തില്‍ നടന്നുവന്ന മുറജപം, ചക്രാബ്ജ പൂജ തുടങ്ങിയവ മുടങ്ങിയതാണ് പല അനര്‍ഥങ്ങള്‍ക്കും കാരണം. മുമ്പുണ്ടായിരുന്ന സുകൃതങ്ങളുടെ ഫലമായാണ് ഇത്രയുംനാള്‍ ഈ ദോഷങ്ങള്‍ കുറഞ്ഞിരുന്നത്.
വിശദമായി പ്രശ്‌നംവെച്ച് ദോഷങ്ങള്‍ കണ്ടത്തി പരിഹാരം ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഉടന്‍ ചെയ്യാമെന്ന് രാജകുടുംബം സമ്മതിച്ചിട്ടുണ്ടെന്നും പ്രശ്‌നകാരന്‍മാരയ മധൂര്‍ നാരായണ രംഗ ഭട്ടും ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയും പറഞ്ഞു.












Click it and Unblock the Notifications