അഫ്‌സല്‍ ഗുരുവിനോട് ദയ കാണിക്കണം: പിഡിപി

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിയ്ക്കരുതെന്നാണ് ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തത്.
അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ വിശാലമായ ദേശീയ താത്പര്യം കണക്കിലെടുത്ത് ദയ കാണിക്കണമെന്നാണ് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയ്യിദ് ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി ഒരിക്കലും ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്നും സയ്യിദ് പറഞ്ഞു.
2001 ഡിസംബര്‍ 13നു നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണു വിചാരണക്കോടതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ദില്ലി ഹൈക്കോടതി പിന്നീടിതു ശരിവച്ചു. 2004 സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതോടെ 2006 ഒക്‌ടോബര്‍ 20ന് അഫ്‌സലിനെ തൂക്കിലേറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചതോടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുകയായിരുന്നു.












Click it and Unblock the Notifications