ഒളനാട് പീഡനം: 17കാരിയെ ആദ്യം വിറ്റത് സഹോദരി

അതേസമയം പെണ്‍കുട്ടിയെ ആദ്യം മറ്റുള്ളവര്‍ക്കു കാഴ്ച്ച വച്ചത് മൂത്ത സഹോദരി പുഷ്പയും കാമുകന്‍ കോഴിക്കോട് സ്വദേശിയായ വിനോദുമാണെന്ന് പൊലീസ് പറഞ്ഞു. പുഷ്പയെ അനാശാസ്യ പ്രവര്‍ത്തനത്തിനു പലതവണ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പുഷ്പ ഒന്നര വര്‍ഷം മുമ്പാണ് കോഴിക്കോടുള്ള വീട്ടില്‍ കൊണ്ടുപോയി പ്ലസ് ടു വിദ്യാര്‍ഥിനിയായ സഹോദരിയെ ഇടപാടുകാര്‍ക്ക് കാഴ്ചവച്ചത്.. മാതാപിതാക്കളുടെ അനുമതിയോടെ പുഷ്പ ആറു മാസം മുമ്പ് ശോഭാജോണിനു പെണ്‍കുട്ടിയെ കൈമാറുകയായിരുന്നു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് നടന്ന കൈമാറ്റത്തില്‍ ഒരു ലക്ഷം പ്രതിഫലമായി പുഷ്പ വാങ്ങുകയും ചെയ്തു. ഇതിനു ശേഷം ശോഭാ ജോണിന്റെ തടങ്കലിലായിരുന്നു പെണ്‍കുട്ടി.
ഇതിനിടെ പറവൂര്‍ പീഡനക്കേസില്‍ പ്രതിയായ കോഴിക്കോട് ചെമ്പുകടവ് പുത്തന്‍വീട്ടില്‍ ജോഷി ജോസഫി (54) നെ ഒളനാട് പീഡനക്കേസിലും പൊലീസ് അറസ്‌റു ചെയ്തിട്ടുണ്ട്. ജോഷിക്ക് പറവൂര്‍ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ജോഷിയുടെ ഫോട്ടോ പൊലീസ് കാണിച്ചപ്പോഴാണ് ഇയാളും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നു വരാപ്പുഴ പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications