നിശ്ചയം നടക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലക്കി

ഇടുക്കി: വിവാഹനിശ്ചയം നടക്കുന്ന വീട്ടിലെ കിണറ്റില്‍ വിഷം കലര്‍ത്തി. ഇതേത്തുടര്‍ന്ന് നിശ്ചയച്ചടങ്ങുകള്‍ മണിക്കൂറുകളോളം വൈകി.

ഇടുക്കി തോപ്രാംകുടിയിലെ കനകക്കുന്ന് പടലാംകുന്നേല്‍ ജോസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്. ജോസിന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു വ്യാഴാഴ്ച.

ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു ചടങ്ങ്. ഇതില്‍ പങ്കെടുക്കുന്നതിനായി അഞ്ഞൂറോളം പേര്‍ സ്ഥലത്തെത്തിയിരുന്നു. തലേ ദിവസം 40 പേരാണ് വീട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ടും കിണര്‍ പരിശോധിക്കുകയും വെള്ളത്തില്‍ വീണുകിടന്ന കരിയിലകള്‍ മാറ്റുകയും ചെയ്തിരുന്നുവത്രേ.

വ്യാഴാഴ്ച പുലര്‍ച്ചെ കിണറ്റില്‍ നിന്നും ടാങ്കിലേയ്ക്ക് വെള്ളമടിച്ചിരുന്നു. ഇതിന് പിന്നാലെ ടാപ്പില്‍ നിന്നും വന്ന വെള്ളത്തില്‍ കീടനാശിനിയുടെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ രൂക്ഷഗന്ധമുള്ള വെളുത്ത നിറത്തിലുള്ള ദ്രാവകം പടര്‍ന്നിരിക്കുന്നത് കണ്ടെത്തിയത്.

ഇതിനിടെ ഈ വെള്ളമുപയോഗിച്ച് ചടങ്ങിന് വേണ്ട ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങിയിരുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞതോടെ വീട്ടുകാരും ചടങ്ങിന് വന്നവരുമെല്ലാം പരിഭ്രാന്തരായി. തുടര്‍ന്ന് ജോസ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച പൊലീസ് വെള്ളത്തിന്റെ മാതൃക പരിശോധനയ്ക്കയയ്ക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ചടങ്ങുകള്‍ വൈകിയെങ്കിലും പിന്നീട് വിവാഹനിശ്ചയം മുന്‍തീരുമാനിച്ചപ്രകാരം നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+