ദില്ലി: കുടിവെള്ളക്ഷാമം അണ്ണാ ഹസാരെയുടെ സമരപന്തലിനെ ഉലയ്ക്കുന്നു. അഴിമതിരഹിത ഇന്ത്യയ്ക്കായി പോരാടുന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സമരത്തിനിറങ്ങി തിരിച്ചവരില്‍ പലരും വെള്ളം കുടിക്കാത്തതിനാല്‍ തലചുറ്റി വീണു. ഇതിലൊരാളെ ആശുപത്രിയിലെത്തിച്ചു.
ഏതാണ്ട് നാനൂറോളം പേര്‍ ചികിത്സ തേടി തങ്ങളെ സമീപിച്ചതായി ഇവിടെ ക്യാംപ് ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. കുടിവെള്ളം ലഭ്യമാകാത്തതാണ് ഇവരുടെ പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പലരും തിളപ്പിച്ച വെള്ളമല്ല കുടിക്കുന്നത്. ഇതുമൂലം ഇവര്‍ക്ക് ശര്‍ദ്ദിയും പനിയും അനുഭവപ്പെടുന്നുണ്ട്.
ഇവിടെ ശുദ്ധജല വിതരണത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സമരത്തിന്റെ സംഘാടകര്‍ ശുദ്ധജല വിതരണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
Scarcity of water at Anna Hazare's protest venue appears to be putting the Gandhian's supporters at unease as scores of them had to avail medical care, with one of them even fainting and being rushed to a hospital.