കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി മാറ്റി

  • By Nisha Bose
Google Oneindia Malayalam News

Kunhalikutty
തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി പരിഗണിയ്ക്കുന്നത് തൃശൂര്‍ വിജിലന്‍സ് കോടതി മാറ്റി. ഹര്‍ജി 28ന് പരിഗണിയ്ക്കുമെന്ന് കോടതി അറിയിച്ചു.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ മുസ്ലീംലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, ചേര്‍ക്കളം അബ്ദുള്ള, കോണ്‍ഗ്രസ് നേതാവും വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേയും അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ പരാതി ലഭിച്ചിട്ടുണ്ട്. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍കെ അബ്ദുള്‍ അസീസ് ആണ് പരാതിക്കാരന്‍.

കുഞ്ഞാലിക്കുട്ടി ബിനാമി പേരില്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നും 400 കോടി രൂപ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സീഷോര്‍ റോളിംഗ് കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മൂന്നു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന് അസീസ് പരാതി നല്‍കിയത്.

English summary
The vigilance court postponed case against Industries Minister P K Kunhalikutty following the complaint that he amassed wealth disproportionate to their known sources of income. The complaint was lodged by National Secular Conference leader N K Abdul Aziz.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X