കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി പൂര്‍ണമായി തടയാന്‍ ലോക്പാലിനാവില്ല: രാഹുല്‍

  • By Ajith Babu
Google Oneindia Malayalam News

Rahul Gandhi
ദില്ലി: അഴിമതി തടയാന്‍ ലോക്പാല്‍ കൊണ്ടു മാത്രം കഴിയില്ലെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അണ്ണാ ഹസാരെ ഉയര്‍ത്തുന്ന അഴിമതി വിരുദ്ധ നിലപാട് നല്ലതു തന്നെ. എന്നാല്‍ പാര്‍ലമെന്റിന്റെ അവകാശങ്ങളെ അതിരു കടക്കുന്നത് മോശം കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുമെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. ലോക്പാല്‍ വിഷയത്തില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി നേരിടാന്‍ എളുപ്പവഴിയില്ല. അഴിമതി തുടച്ചു നീക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരണം. അണ്ണാ ഹസാരെ അഴിമതി വിരുദ്ധ വികാരം ഉയര്‍ത്തി. അതിന് അദ്ദേഹത്തോടു നന്ദിയുണ്ട്. ലോക്പാലിനെ ഭരണഘടനാ സ്ഥാപനമാക്കി മാറ്റണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ പോലൊരു സ്ഥാപനം ആക്കുകയാണു വേണ്ടത്. ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്താന്‍ ആരെയും അനുവദിക്കാനാവില്ല. ഒരു ലോക്പാല്‍കൊണ്ടുമാത്രം അഴിമതി തടയാനാവില്ല. പാര്‍ലമെന്റിന്റെ അവകാശങ്ങളെ അതിരുകടക്കുന്നത് മോശം കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വച്ചു. രാഹുല്‍ ഗാന്ധിക്കു സഭയില്‍ പ്രസ്താവന നടത്താന്‍ അധികാരം ഇലെ്‌ളന്നു ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. സഭയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവരാന്‍ മാത്രമേ രാഹുലിന് അവകാശമുള്ളു എന്നായിരുന്നു പ്രതിപക്ഷം വാദം.

English summary
Rahul Gandhi finally broke his silence on the Anna Hazare fast and thanked the fasting Gandhian for highlighting the issue of corruption through his campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X