കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധം; പ്രതികളെ സെപ്. 9ന് തൂക്കിക്കൊല്ലും

  • By Ajith Babu
Google Oneindia Malayalam News

Hang Rope
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികളെ സെപ്റ്റംബര്‍ 9ന് തൂക്കിക്കൊല്ലും. പ്രതികളുടെ ദയാര്‍ഹര്‍ജി ആഗസ്റ്റ് 11ന് രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ശിക്ഷ നടപ്പാക്കുന്നതെന്ന് വെല്ലൂര്‍ ജയില്‍ സൂപ്രണ്ട് അറിയിച്ചു.

ശാന്തന്‍, പേരരിവാള്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്. 1991 മെയ് 21നാണ് തമിഴ്നാട്ടിലെ പെരുമ്പത്തൂരില്‍ ലോകത്തെ ഞെട്ടിച്ച രാജീവ് ഗാന്ധി വധം അരങ്ങേറിയത്. ചാവേറുകളായെത്തിയ തമിഴ് പുലികള്‍ നടത്തിയ സ്‌ഫോടനത്തില്‍ രാജീവനൊപ്പം മറ്റനേകം പേരും കൊല്ലപ്പെട്ടിരുന്നു. വിവിധ കോടതികളില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം 2000ത്തിലാണ് ഇവരെ തൂക്കിക്കൊല്ലാന്‍ സുപ്രീം കോടതി വിധിച്ചത്.

തമിഴ്‌നാട്ടിലെ മാറിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി, പ്രതിപക്ഷ നേതാവ് വിജയകാന്ത് തുടങ്ങിയവര്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷയുടെ തീയതി പ്രഖ്യാപിച്ചതോടെ ഇനിയെല്ലാവരും ഉറ്റുനോക്കുന്നത് മുഖ്യമന്ത്രി ജയലളിതയുടെ നടപടികളിലേക്കാണ്. മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതികളുടെ കുടുംബങ്ങളുമെല്ലാം ദയ കാണിയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ജയ എങ്ങനെ പ്രതികരിയ്ക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

English summary
The state government on Thursday conveyed President Pratibha Patil’s decision rejecting the mercy plea of the three convicts in the Rajiv Gandhi assassination case to the superintendent of Vellore prison. This brings the men on death row closer to the execution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X