കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് കുട്ടികളെ കുടിയന്മാരാക്കും

Google Oneindia Malayalam News

Facebook
ലണ്ടന്‍: നിങ്ങളുടെ കുട്ടികള്‍ ഫേസ്ബുക്കിനെ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ക്ക് അടിമകളാണോ? ഈയിടെ പൂര്‍ത്തിയായ ഒരു പഠനം പറയുന്നത് ഇത്തരം സൈറ്റുകളില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്ന കുട്ടികള്‍ ഭാവിയില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവാനുള്ള സാധ്യത കൂടുതലാണെന്നാണ്.

കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അഡിക്ഷന്‍ ആന്റ് സബ്‌സ്റ്റാന്‍സ് അബ്യൂസി(കാസ)ലെ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു കണ്ടെത്തല്‍ മുന്നോട്ടുവച്ചത്. 12നും 17നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം കുട്ടികളെ നേരിട്ട് നിരീക്ഷിക്കുകയും മറ്റൊരു ആയിരം കുട്ടികളുമായി ടെലിഫോണില്‍ സംസാരിച്ചതിനും ശേഷമാണ് സംഘം ഈ നിഗമനത്തിലെത്തിയത്.

നിങ്ങളുടെ കുട്ടികള്‍ ദിവസേന അഞ്ചിലേറെ തവണ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലേക്ക് പോവുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കില്‍ മദ്യത്തിനും മയക്കുമരുന്നിനും പുകവലിക്കും അവര്‍ അടിമപ്പെടാനുള്ള സാധ്യത സാധാരണ കുട്ടികളേക്കാള്‍ മൂന്നു മടങ്ങാണ്.

മദ്യപിക്കുന്നതും പുകവലിക്കുന്നതുമായി ഫോട്ടോകള്‍ കുട്ടികള്‍ അപ് ലോഡ് ചെയ്യാതിരിക്കാനുള്ള മുന്‍കരുതല്‍ ഫേസ് ബുക്കിന്റെ ഭാഗത്തുനിന്നുണ്ടാവണം. എന്നാല്‍ ഇതെങ്ങനെ സാധ്യമാവുമെന്ന് അറിയില്ല- കാസയുടെ സ്ഥാപകനും ചെയര്‍മാനുമായ ജോസഫ് കാലിഫനോ ജൂനിയര്‍ പറഞ്ഞു.

English summary
The relationship of social networking site images of kids drunk, passed out, or using drugs and of suggestive teen programming to increased teen risk of substance abuse offers grotesque confirmation of the adage that a picture is worth a thousand words, Joseph Califano, Jr who is CASA Columbia’s Founder and Chairman and former US Secretary of Health, Education, and Welfare said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X