കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലിലെ ഭൂഗര്‍ഭനദിക്ക് ഇന്ത്യക്കാരന്റെ പേര്

  • By Ajith Babu
Google Oneindia Malayalam News

Amazon River
ബ്രസീലിയ: ബ്രസീലില്‍ ആമസോണ്‍ നദിക്ക് താഴെയായി ഒഴുകുന്ന ഭൂഗര്‍ഭ നദിക്ക് ബ്രസിലിയന്‍ ശാസ്ത്രജ്ഞര്‍ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്റെ പേരു നല്‍കി.

നാലു പതിറ്റാണ്ടായി ആമസോണ്‍ പ്രദേശത്ത് പഠനങ്ങള്‍ നടത്തിവന്ന വലിയ മണത്തല്‍ ഹംസയ്ക്കാണ് ഈ ബഹുമതി. ആമസോണ്‍ നദിയ്ക്ക് ആയിരക്കണക്കിന് അടി താഴെയായി ഒഴുകുന്ന ഭൂഗര്‍ഭനദിയാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ആമസോണ്‍ പ്രദേശത്ത് എണ്ണ നിക്ഷേപം കണ്ടെത്താനായി 1970കളില്‍ പെട്രോബാസ് എണ്ണക്കമ്പനി 241 കിണറുകള്‍ കുഴിച്ചു നോക്കിയപ്പോഴാണ് ഭൂഗര്‍ഭനദിയുടെ സൂചനകള്‍ ലഭിച്ചത്.

ആമസോണ്‍ നദിയുടെ ഗതിക്ക് സമാന്തരമായി നാല് കിലോമീറ്റര്‍ താഴെക്കൂടി ഒഴുകുന്ന ഭൂഗര്‍ഭ നദിക്ക് 6400 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. നീരൊഴുക്ക് സെക്കന്‍ഡില്‍ മൂവായിരം ക്യുബിക് മീറ്ററാണെന്നാണ് കണക്കാക്കപ്പെടുന്നത്. നാഷണല്‍ ജിയോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററി പഠന റിപ്പോര്‍ട്ടിലാണ് ഈ ഭൂഗര്‍ഭ നദിക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

English summary
Brazilian scientists have discovered the existence of an underground river some 6,000 km long running beneath the Amazon River. The river has been named after an Indian-origin scientist, a media report said Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X