Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോണിന് താഴെയൊഴുകുന്നത് ഹംസനദി

Hamza
ലണ്ടന്‍: ലോകത്തേറ്റവും വലിയ നദികളിലൊന്നായ ആമസോണിന് താഴെ ഭൂമിയുടെ അഗാധതയില്‍ ഒഴുകുന്നതൊരു മലയാളിപ്പുഴ. ഭൂഗര്‍ഭ നദിയുടെ കണ്ടെത്തലിലേക്ക് വഴിതെളിച്ച മലയാളി ഗവേഷകന്‍ ഡോക്ടര്‍ വലിയ മണ്ണത്താല്‍ ഹംസയോടുള്ള ആദരസൂചകമായി ഈ നദിയ്ക്ക് ഹംസ നദിയെന്നാണ് ബ്രസീല്‍ പേര് നല്‍കിയിരിക്കുന്നത്.

നാല് പതിറ്റാണ്ട് കാലമായി ആമസോണ്‍ മേഖലയില്‍ ഗവേഷണം നടത്തുന്നയാളാണു വലിയ മണ്ണത്താല്‍ ഹംസ. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഹംസ 1964ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദമെടുത്തശേഷം സാവോ പോളോ സര്‍വകലാശാലയില്‍ അസ്‌ട്രോണമി ജിയൊഫിസിക്‌സ് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നാഷണല്‍ ഒബ്‌സര്‍വേറ്റി ഓഫ് ദി മിനിസ്ട്രി ഓഫ് സയന്‍ ആന്റ് ടെക്‌നോളജിയില്‍ പ്രൊഫസറാണ് ഹംസ. നൂറിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബ്രസീല്‍ എണ്ണക്കമ്പനി പെട്രോബാസ് 1970കളില്‍ കുഴിച്ച എണ്ണക്കിണറുകളിലെ താപ നിലയുടെ അടിസ്ഥാനത്തിലാണു ഭൂഗര്‍ഭനദിയുണ്ടെന്ന നിഗമനത്തില്‍ ഗവേഷണ സംഘം എത്തിച്ചേര്‍ന്നത്. ഉപയോഗ ശൂന്യമായ 241 എണ്ണക്കിണറുകളിലെ താപനിലയും സംഘം പഠനവിധേയമാക്കി.

ആമസോണിനെക്കാള്‍ വീതിയുണ്ട് ഭൂഗര്‍ഭ നദിയെന്നും പഠനസംഘം പറയുന്നു. ആമസോണിന് ഒരു കിലോമീറ്റര്‍ മുതല്‍ നൂറു കിലോമീറ്റര്‍ വരെ വരെ വീതിയുണ്ട്. ഹംസ നദിക്ക് 200 മുതല്‍ 400 വരെ കിലോമീറ്ററാണു വീതിയത്രെ. ആമസോണിനൊപ്പം ഏതാണ്ട് 6,000 കിലോമീറ്റര്‍ നീളമുള്ള ഹംസ നദിയില്‍ സെക്കന്‍ഡില്‍ 3,000 ക്യുബിക് മീറ്റര്‍ വെള്ളമൊഴുകുന്നെന്നാണു നിഗമനം. അക്കര്‍ മേഖലയില്‍ ഉത്ഭവിക്കുന്ന നദി ഫോസ് ദോ ആമസോണാസ് മേഖലയില്‍ കടലില്‍ ചേരുന്നു.

ആമസോണ്‍ നദീമുഖത്ത് കടല്‍ വെള്ളത്തില്‍ ഉപ്പിന്റെ അംശം കുറഞ്ഞിരിക്കുന്നതിന്റെ കാരണം ഹംസ നദിയില്‍ നിന്നു കടലിലെത്തുന്ന ജലപ്രവാഹമാണെന്നാണു നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+