Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ ടീമില്‍ നിന്നും അഗ്നിവേശ് പുറത്ത്

Agnivesh
ദില്ലി: അഴിമതിക്കെതിരെ നിരാഹാരം നടത്തിയിരുന്ന അണ്ണാ ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്ന വിവാദ വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ ഹസാരെ ടീമില്‍ നിന്നും സ്വാമി അഗ്നിവേശിനെ പുറത്താക്കി.

അഗ്‌നിവേശ് ഹസാരെ സംഘത്തിന്റെ ഭാഗമല്ല എന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഹസാരെ സംഘത്തിലെ മുഖഅംഗവുമായ അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയെ കുറിച്ച് വിശദീകരണം നല്‍കുമ്പോഴാണ് കെജ്‌രിവാള്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അണ്ണാ സംഘത്തിലുള്ളവര്‍ അഗ്‌നിവേശുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്നും അദ്ദേഹത്തിന് ഇനി മുതല്‍ അണ്ണാ ഹസാരെയുടെ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരിക്കുന്നതല്ല എന്നുമാണ് കെജ്‌രിവാള്‍ പറഞ്ഞത്.

ആശുപത്രി വിട്ടാലുടന്‍ അണ്ണാ ഹസാരെ സ്വന്തം ഗ്രാമമായ റലേഗന്‍ സിദ്ധിയിലേക്ക് പോകും എന്നും അവിടെ വച്ചായിരിക്കും ലോക്പാല്‍ ബില്ലിനെ സംബന്ധിച്ചുള്ള ഭാവി പരിപാടികള്‍ നിശ്ചയിക്കുക എന്നും അദ്ദേഹം അറിയിച്ചു.

അഴിമതിയ്‌ക്കെതിരെ സമരം തുടരുമ്പോഴും ഹസാരെ സംഘത്തില്‍ അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പുകളുമുണ്ടായിരുന്നു. പാര്‍ലമെന്റിനോട് ആജ്ഞാപിക്കുന്ന രീതിയിലാണ് ഹസാരെയുടെ പ്രവര്‍ത്തനങ്ങളെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും അഗ്നിവേശും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും അഭിപ്രായപ്പെട്ടതോടെയായിരുന്നു ഭിന്നിപ്പ് വ്യക്തമായത്.

ഇതിന് പിന്നാലെയാണ് ഏതോ വ്യക്തിയോട് നിരാഹാരം തുടരുന്ന ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് അഗ്നിവേശ് ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യം യുട്യൂബില്‍ ്പ്രത്യക്ഷപ്പെട്ടത്. ഹസാരെ സംഘാംഗമായ കിരണ്‍ ബേദി ഈ വാര്‍ത്തയ്ക്ക് പിന്നാലെ അഗ്നിവേശിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

കേന്ദ്രമന്ത്രി കപില്‍ സിബലിനോടാണ് അഗ്നിവേശ് സംസാരിച്ചതെന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്. വീഡിയോ സത്യമല്ലെന്ന് അഗ്നിവേശ് അഭിപ്രായപ്പെട്ടുവെങ്കിലും അത് തെളിയിക്കാനായി പൊലീസിനെ സമീപിക്കാനാണ് കിരണ്‍ ബേദി ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+