ഗര്‍ഭപാത്രം കീറിമുറിച്ച് കുഞ്ഞിനെ മോഷ്ടിച്ചു

ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത് ഒരു സ്ത്രീയാണ്. കൊളമ്പിയയുടെ വടക്കന്‍ പ്രവിശ്യയായ മഗ്ദലീനയിലാണ് സംഭവം നടന്നത്. ആന്‍ഡ്രിയ കരോലിന പല്ലാരെസ് കാബ്രെറ എന്ന യുവതിക്കാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്.
തട്ടിപ്പിന് ഇരയാവുമ്പോള്‍ ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. പൊതുജനാരോഗ്യ പദ്ധതിയില്‍ ചേര്‍ക്കാമെന്ന് പറഞ്ഞ് ഒരു അജ്ഞാത സ്ത്രീ തന്നെ സമീപിക്കുകയായിരുന്നു എന്ന് ആന്‍ഡ്രിയ പൊലീസിനോട് പറഞ്ഞു.
സാന്താമാര്‍ത്തയ്ക്ക് വെളിയില്‍ ഒരു വനപ്രദേശത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടു പോയ സ്ത്രീ അവര്‍ക്ക് മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി. തുടര്‍ന്ന്, ഗര്‍ഭപാത്രം കീറിമുറിച്ച് കുട്ടിയെ പുറത്തെടുത്തു കടക്കുകയായിരുന്നു. ബോധം വന്നപ്പോള്‍ ആന്‍ഡ്രിയ ഇഴഞ്ഞെന്നോണം പാതയോരത്ത് എത്തുകയായിരുന്നു. ഒരു പ്രദേശവാസിയാണ് ഇവരെ ആശുപത്രിയിലാക്കിയത്
ആന്‍ഡ്രിയയുടെ വയറും ഗര്‍ഭപാത്രവും കീറിമുറിച്ച നിലയിലായിരുന്നെന്നും ഗര്‍ഭപാത്രത്തില്‍ മണ്ണുകയറിയിട്ടുണ്ടായിരുന്നു എന്നും ആശുപത്രിയധികൃതര്‍ പറഞ്ഞു. ഇവര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.












Click it and Unblock the Notifications