കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തിങ്കളാഴ്ചയും കനത്ത മഴ

  • By Lakshmi
Google Oneindia Malayalam News

Rain
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും കനത്ത മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

അറേബ്യന്‍ സമുദ്രത്തില്‍ വടക്ക് പടിഞ്ഞാറ് ഭഗത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദ്ദ മേഖലയാണ് മഴ ശക്തമാകാന്‍ കാരണം. വരുന്ന 48 മണിക്കൂറില്‍ ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയും സംസ്ഥാനത്താകമാനം പരക്കെ മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്ന് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഓഗസ്റ്റ് മാസം അവസാന ആഴ്ച മുതല്‍ സംസ്ഥാനത്ത് കനത്തമഴ പെയ്യുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ഗണ്യമായി കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ 36 ശതമാനം മഴ കുറഞ്ഞു. പത്തനംതിട്ടയില്‍ 18, കൊല്ലത്ത് 17, ആലപ്പുഴയില്‍ 17 ശതമാനം വരെ മഴകുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണത്തിന്റെ കണക്കുകള്‍ പറയുന്നു.

English summary
According to meteorology sources here, rain/thundershower will occur at most places in Kerala and at many places in Lakshadweep. Isolated heavy rainfall will occur in Kerala during next 48 hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X