കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നളിനിയെ വെല്ലൂര്‍ ജയിലിലേയ്ക്ക് മാറ്റി

  • By Nisha Bose
Google Oneindia Malayalam News

Nalini
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിയ്ക്കുന്ന നളിനിയെ പൂഴല്‍ ജയിലില്‍ നിന്ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഇവരുടെ പരാതിയെ തുടര്‍ന്നാണ് പൂഴല്‍ ജയിലിലേയ്ക്ക് മാറ്റിയത്.

വ്യാജ കുറ്റങ്ങള്‍ ചുമത്തി മനപൂര്‍വ്വം ദ്രോഹിക്കുന്നുവെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ ശാരീരികമായി പീഡിപ്പിക്കുന്നുവെന്നും ഇവര്‍ ആരോപിച്ചിരുന്നു. ജയില്‍ അധികൃതര്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നും നളിനി പറഞ്ഞിരുന്നു.

ഇക്കാര്യം കാണിച്ച് ജയില്‍ എഡിജിപി കെആര്‍ ശ്യാംസുന്ദറിന് നളിനി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെല്ലൂര്‍ ജയിലില്‍ നിന്ന് പൂഴല്‍ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ ഉള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ മറ്റ് പ്രതികളെല്ലാം വെല്ലൂര്‍ ജയിലാണ് ഉള്ളത്.

English summary
Nalini Sriharan, one of the key accused in Rajiv Gandhi assassination case, who has spent 20 years in prison, has been shifted to Vellore Jail in Tamil Nadu. Nalini was moved to a Chennai jail last year after she lodged a complained against prison officials over harassment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X