കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ സര്‍ട്ടിഫിക്കറ്റ്: ടെക്കികള്‍ കുടുങ്ങുന്നു

  • By Nisha Bose
Google Oneindia Malayalam News

Crime
ഹൈദരാബാദ്: വ്യാജ എക്‌സ്പീരിയന്‍സ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ടെക്കികള്‍ കുടുങ്ങുന്നു. നഗരത്തിലെ പല പ്രധാന ഐടി കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ സമര്‍പ്പിച്ച എക്‌സ്പീരിയന്‍സ് വ്യാജസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കിയിരിക്കുകയാണ്.

ഇതിനു മുമ്പും ഐടി മേഖലയില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പലരും ജോലി നേടിയിട്ടുണ്ടൈങ്കിലും കമ്പനികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. കള്ളത്തരം കാണിച്ചവരെ പിരിച്ചുവിടുക മാത്രമാണ് പല കമ്പനികളും ചെയ്തിരുന്നത്. സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാലും ജീവനക്കാരന് കഴിവുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ചില ചെറുകിട കമ്പനികള്‍ പിരിച്ചുവിടലിന് മുതിരാറില്ലായിരുന്നു.

എന്നാല്‍ അടുത്തിടെ മഹീന്ദ്ര സത്യം തങ്ങളുടെ 15 ജീവനക്കാര്‍ക്കെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് പരാതി നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പരാതി നല്‍കിയതറിഞ്ഞ പലരും നഗരം വിട്ടു പോയതായി റിപ്പോര്‍ട്ടുണ്ട്. മിക്കവരും ബാംഗ്ലൂരില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്നിട്ടുള്ളവരാണ്.

ഐടി മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവരില്‍ ഏതാണ്ട് 25 ശതമാനത്തോളം പേരും വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് ജോലി കരസ്ഥമാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് കമ്പനികള്‍ ജോലി നല്‍കാന്‍ മടിയ്ക്കുന്നതാണത്രേ വ്യാജസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിയ്ക്കാന്‍ ഇവരെ പ്രേരിപ്പിയ്ക്കുന്നത്.

English summary
For thousands of techies who take up jobs using fake experience certificates, a piece of advice. Beware as for the first time in the city's history, an IT firm has lodged a police complaint against some of its employees for duping them with fake experience certificates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X