ആണ്‍കുഞ്ഞ് ജനിയ്ക്കാത്തതിന് ഭാര്യയെ കൊന്നു

വെള്ളിയാഴ്ച രാജ് വീറിന്റെ സഹോദരന്‍ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മൃതദേഹം വീട്ടിനകത്ത് കണ്ടെത്തിയത്. ശരീരത്തിലെ മുറിവുകളും മറ്റുമാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് ഇടനല്‍കിയത്.
ഭര്‍ത്താവ് വഴക്കിന് വരുന്നതിന് തൊട്ടുമുമ്പ് യുവതി സഹോദരന് ഫോണ്‍ ചെയ്യുകയും വീട്ടില്‍ പ്രശ്‌നമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സഹോദരന്‍ ഇവരുടെ വീട്ടിലെത്തിയത്.
സഹോദരന്‍ നല്‍കിയ പരാതിയിന്മേലാണ് യുവതിയെ ഭര്‍ത്താവായ രാജ്ബീര്‍ സിങിനെ അറസ്റ്റുചെയ്തത്. ഇയാളെ വെള്ളിയാഴ്ച മുതല്‍ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടന്ന തിരച്ചിലിനിടെയാണ് ഇയാളെ കണ്ടെത്തിയത്.
ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളതെന്നും ഒരു ആണ്‍കുഞ്ഞ് ജനിക്കാനായി വീണ്ടും ഗര്‍ഭം ധരിക്കാന്‍ രാജ്ബീര്‍ ഭാര്യയെ നിര്‍ബ്ബന്ധിക്കാറുണ്ടായിരുന്നുവത്രേ. എന്നാല്‍ ഇത് നിരസിച്ച രാജ്‌വീറിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ പന്ത്രണ്ടിലേറെ മുറിവുകളും പാടുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications