കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ 'യൂറോപ്യന്‍ ബാധ'

Google Oneindia Malayalam News

Sensex
മുംബൈ: രാവിലെ മികച്ച നേട്ടത്തോടെ കുതിച്ച ഇന്ത്യന്‍ ഓഹരി വിപണി യൂറോപ്യന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താഴോട്ടിറങ്ങി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 34.30 താഴ്ന്ന് 16467.44ലും നിഫ്റ്റി 5.85 പോയിന്റ് താഴോട്ടിറങ്ങി 4940.95ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ടാറ്റാ മോട്ടോര്‍സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

യൂറോപ്യന്‍ വിപണി നഷ്ടത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതാണ് തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രീസ് കടം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഫ്രാന്‍സിലെ ബാങ്കുകളെയാണ് ആദ്യം ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണിത്.

കെയ്ന്‍ ഇന്ത്യ, ശ്രീ സിമന്റ്, എസ്‌കെഎസ് മൈക്രോഫിനാന്‍സ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്ലാക്‌സോ തുടങ്ങിയ കമ്പനികള്‍ മൂന്നു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ടാറ്റാ മോട്ടോര്‍സിന്റെ തകര്‍ച്ച ചൊവ്വാഴ്ചയും തുടര്‍ന്നു. ഓഹരി വിലയില്‍ 4.61 ശതമാനത്തിന്റെ കുറവുണ്ടായി. സീ എന്റര്‍ടെയ്ന്‍മെന്റ്, യുനൈറ്റഡ് ബ്രിവറീസ്, ജിവികെ പവര്‍, പിപ്‌വാവ് കമ്പനികള്‍ക്ക് ചൊവ്വാഴ്ച നല്ല ദിവസമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 29.10 പോയിന്റ് കുറഞ്ഞ് 1840.05ലാണ് ക്ലോസ് ചെയ്തത്.

English summary
In volatile trading, the BSE Sensex erased initial gains and fell 34 points to 16,467.44 today, amid weak global cues on resurgence of Greek debt crisis and fears of a possible downgrade of French banks, coupled with domestic worries of slow growth and high interest rates.
 
 The BSE 30-share index opened high and reached 16,766.19, up about 265 points on firm Asian trends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X