ദില്ലി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്ക് സംസ്ഥാന പൊലീസ് മതിയെന്നു കേരളം സുപ്രീം കോടതിയില്‍ വ്യക്കമാക്കി. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. അഞ്ചു തലത്തിലുള്ള സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും, ഉടന്‍ തന്നെ സുരക്ഷാപദ്ധതി നടപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അമൂല്യനിധിശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ സുരക്ഷ സി.ഐ.എസ്.എഫിനെ ഏല്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നു.
മൂല്യനിര്‍ണയ സമിതിക്ക് എല്ലാവിധ സാമ്പത്തിക സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. ഇത് എത്രയാണെന്ന് സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനുള്ള മറുപടിയില്‍ കേരളം ബോധിപ്പിച്ചു.
The state government on Thursday informed the Apex Court that there was no need to deploy central force at Sree Padmanabhaswamy temple for tightening the security after treasure worth Rs one lakh was recovered from the temple vaults during the inventory process.