കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയുടെ സദ്ഭാവനാ സമരത്തിന് മുസ്ലീങ്ങളും

  • By Lakshmi
Google Oneindia Malayalam News

Modi
അഹമദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി നടത്തുന്ന മൂന്നുദിവസത്തെ നിരാഹാരസത്യഗ്രഹത്തിന് മുസ്ലീങ്ങളുടെ പിന്തുണ.

ശനിയാഴ്ച രാവിലെ അഹമദാബാദ് സര്‍വ്വകലാശാല വളപ്പിലാണ് മോഡി ഉപവാസം ആരംഭിച്ചത്. ഇതില്‍ ഒട്ടേറെ മുസ്ലീങ്ങള്‍ പങ്കെടുക്കുന്നുണ്ട്. സദ്ഭാവനാ നിരാഹാരസമരം എന്നാണ് ഉപവാസത്തെ ബിജെപി വിശേഷിപ്പിക്കുന്നത്.

നിരാഹാരവേദിയില്‍ മുസ്ലീങ്ങളെക്കൂടി എത്തിച്ച് തീര്‍ത്തും മതേതരസ്വഭാവമുണ്ടാക്കുകയെന്നത് പരിപാടിയില്‍ മോഡിയുടെ പ്രധാന അജണ്ടയാണ്. വര്‍ഗീയ പ്രശ്‌നങ്ങളാണ് മോഡിയുടെ പ്രതിച്ഛായയ്ക്ക് പലപ്പോഴും മങ്ങലേല്‍പ്പിക്കുന്നത്. ഇത് ഇല്ലാതാക്കാന്‍ മുസ്ലീങ്ങള്‍ തനിയ്‌ക്കൊപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് മുസ്ലീങ്ങളുടെ സാന്നിധ്യം ഉപവാസസമരത്തിന് ഉറപ്പാക്കുന്നത്.

പതിനായിരത്തോളം മുസ്ലിങ്ങള്‍ സമരവേദിയില്‍ എത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതോടെ മുസ്ലീങ്ങള്‍ക്കിടിയലെ തന്റെ സ്വീകാര്യത രാജ്യത്തെ ബോധ്യപ്പെടുത്താന്‍ മോഡയ്ക്ക് കഴിഞ്ഞേയ്ക്കും.

നിരാഹാര വേദിയില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, അകാലിദള്‍ നേതാവായ പ്രകാശ് സിംഗ് ബാദല്‍, തമിഴില്‍ നാട്ടില്‍ നിന്നുള്ള എഐഡിഎംകെ നേതാക്കള്‍ എന്നിവര്‍ അണിനിരന്നിട്ടുണ്ട്. ബോളിവുഡ് സംഗീതജ്ഞന്‍ ഇസ്മയില്‍ ദര്‍ബാര്‍ വേദിയിലെത്തും, ഇദ്ദേഹം മോഡിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

വൈഷ്ണവ ജനതോ എന്ന ഗാനം ആലപിച്ചുകൊണ്ട് ശനിയാഴ്ച രാവിലെ അഞ്ച് മണിക്കാണ് നിരാഹാരം ആരംഭിച്ചത്. ഉച്ചതിരിഞ്ഞ് അഞ്ച് മണിക്ക് നിരാഹാരം അവസാനിക്കും. തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും ഇതേപോലെ നിരാഹാരം നടക്കും.

ബിജെപി നടത്തുന്ന നിരാഹാരത്തിന് മറുപടിയെന്നോണം ഗുജറാത്ത് കോണ്‍ഗ്രസും നിരാഹാരം ആസൂത്രണം ചെയ്തിട്ടുണ്ട്. നരേന്ദ്രമോഡിയുടെ ആജന്മശത്രുവും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍ സിംഗ് വഗേലയാണ് കോണ്‍ഗ്രസ് നിരാഹാരത്തിന് ചുക്കാന്‍ പിടിക്കുന്നത്. മറ്റൊരു കോണ്‍ഗ്രസ് നേതാവായ അര്‍ജുന്‍ മോത്ത്‌വാഡിയയും വഗേലയ്‌ക്കൊപ്പം നിരാഹാരമിരിക്കും

English summary
Chief Minister Narendra Modi’s fast promises to be a bigger event for social harmony than he may have anticipated. Don’t be surprised if your see a large number of Muslims on the podium on which Modi will begin his three-day fast from Saturday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X