കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂട്ടിങിനിടെ പുക; സഹസംവിധായകന്‍ മരിച്ചു

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: സിനിമാചിത്രീകരണത്തിനിടെ ജനറേറ്ററില്‍നിന്നുള്ള പുകമൂലം ശ്വാസംമുട്ടി സഹസംവിധായകന്‍ മരിച്ചു. സഹസംവിധായകനായ ജോണ്‍ പോള്‍(28)ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. സിനിമാഷൂട്ടിങ് നടക്കുന്നതിനിടെ ജോണ്‍ പോള്‍ ഒരു മുറിയില്‍ ഉറങ്ങുകയായിരുന്നു. അതിനാല്‍ പുകയുടെ തീക്ഷ്ണത അറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും ഇതായിരിക്കും രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയതെന്നും പറയുന്നു. കൊടൈക്കനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

കൊടൈക്കനാലില്‍ നായിഡുപുരത്തില്‍ ഹോട്ടലില്‍ നടന്ന '143/144' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടമുണ്ടായത്. കലൈമാമണിയാണ് സിനിമയുടെ സംവിധായകന്‍.

വൈദ്യുതി ഇല്ലാത്തതിനാല്‍ ഹോട്ടലിനുള്ളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഷൂട്ടിങ് നടത്തിയത്. ജനറേറ്ററില്‍നിന്ന് വന്ന പുക പുറത്തേക്കുപോകാതെ ഹോട്ടലിനുള്ളില്‍ത്തന്നെ തങ്ങിനിന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

സിനിമയില്‍ നായികയായി അഭിനയിക്കുന്ന സ്വര്‍ണലത, സഹനടിയും മലയാളിയുമായ സ്‌റ്റെല്ല, സഹനടിയായ മഹേശ്വരി, ഷൂട്ടിങ് സഹായികളായ രാജന്‍, തോമസ് ക്ലിന്റണ്‍ തുടങ്ങിവര്‍ ശ്വാസംമുട്ടി അബോധാവസ്ഥയിലായി. ഇവരെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചരിക്കയാണ്.

സെപ്തംബര്‍ ഒന്‍പതിനാണ് ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ കേരളത്തില്‍നിന്ന് എത്തിയ ഒരുസംഘമാളുകള്‍ വന്ന് ബഹളംവെച്ചതിനാല്‍ ഹോട്ടലിന്റെ വാതില്‍ അടച്ചിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ഷൂട്ടിങ്ങിന് നേതൃത്വം വഹിച്ചവര്‍ ആരോപിച്ചു.

English summary
A camera man of a Tamil film crew died of suffocation caused by generator smoke and five others took ill during a film shooting at a hotel near this hilly tourist town, police said today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X