ഭൂചലനത്തിനിടെ 1100പേര്‍ ജയില്‍ചാടാന്‍ ശ്രമിച്ചു

രാജ്യത്തെ നടുക്കിയ ഭൂചലനത്തിനിടെ പശ്ചിമബംഗാളിലാണ് തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചത്. ജല്‍പായ്ഗുരിയിലെ ജയിലിലാണ് ആയിരത്തിലധികം തടവുകാര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.
ഭൂചലനത്തില്‍ ജയിലിന്റെ വാതിലുകള്‍ക്കും ജനാലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് 1,100 തടവുകാര്‍ സെല്ലുകളില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് ശക്തമായി ബഹളം കൂട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി.
എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം തടവുകാരുടെ ശ്രമം പാളി. പുറത്ത് നിന്ന് പൊലീസ് എത്തി ജയിലിന് ചുറ്റും നിലയുറപ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ജയിലില്‍ ഏറെനേരം സംഘര്‍ഷാവസ്ഥയായിരുന്നു.












Click it and Unblock the Notifications