തിരുച്ചിറപ്പള്ളിയില്‍ 'മരിച്ചയാള്‍' തിരിച്ചുവന്നു
ചെന്നൈ: സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പെ 'മരിച്ചയാള്‍' ജീവിതത്തിലേക്ക് തിരിച്ചുവന്നു. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസ് (31) 'മരിച്ചതായി' സ്ഥിരീകരിച്ച് സംസ്‌കരിക്കാനൊരുങ്ങുമ്പോഴാണ് കാല്‍ അനങ്ങുന്നുണ്ടെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ മോഹന്‍ദാസിനെ കെഎംസി ആശുപത്രി വെന്റിലേറ്ററിലാണ് സൂക്ഷിച്ചിരുന്നത്. മരിച്ചു കഴിഞ്ഞ മോഹന്‍ദാസിനെ ഉപയോഗിച്ച് പണമുണ്ടാക്കാനുള്ള ആശുപത്രി അധികൃതരുടെ തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വം 'മൃതദേഹം' എടുത്തുകൊണ്ടു വരികയായിരുന്നു.
വെന്റിലേറ്ററില്‍ നിന്ന് രോഗിയെ പുറത്തെടുക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ നിരവധി തവണ വ്യക്തമാക്കിയതിനുശേഷമായിരുന്നു ഇത്. പുറത്തെടുത്ത മോഹന്‍ദാസില്‍ ജീവനുള്ളതിന്റെ യാതൊരു ലക്ഷണവും കാണാത്തതിനാല്‍ ബന്ധുക്കല്‍ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആയിരക്കണക്കിന് കത്തുകളടിച്ച് വിതരണം ചെയ്തു. ജീവനുള്ള മോഹന്‍ദാസ് ഇപ്പോള്‍ തിരുച്ചിറപ്പള്ളി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.












Click it and Unblock the Notifications