Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറില്‍ 30രൂപ കുറഞ്ഞു; യുവാവിന്റെ കണ്ണു പൊട്ടിച്ചു

മട്ടാഞ്ചേരി: മുപ്പതുരൂപയുടെ പേരില്‍ ബാര്‍ ജോലിക്കാര്‍ യുവാവിന്റെ കണ്ണ് അടിച്ചുപൊട്ടിച്ചു. പള്ളുരുത്തി സ്വദേശി സലാമിനാണ്(34) പരുക്കേറ്റിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

എറണാകുളത്തെ ഒരു തുണിക്കടയിലെ ജീവനക്കാരനായ സലാം ജോലികഴിഞ്ഞു മടങ്ങവേ തോപ്പുംപടിയിലെ 'ജിയോ' ബാറില്‍ കയറി മദ്യപിച്ചു. ബില്ല് അടയ്ക്കാന്‍ നോക്കിയപ്പോള്‍ കൈയില്‍ മുപ്പതു രൂപ കുറവായിരുന്നു.

തുടര്‍ന്ന് പണത്തിന് പകരം കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കാഷ് കൌണ്ടറില്‍ ഏല്‍പ്പിച്ചതായി സലാം പറയുന്നു. അതിനുശേഷം റോഡിലേക്കിറങ്ങിയ സലാമിനെ തൊഴിലാളികള്‍ ചേര്‍ന്ന് റോഡില്‍നിന്നു വലിച്ചിഴച്ച് ബാറിന്റെ അടുക്കളയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് പരാതി.

മര്‍ദ്ദനത്തില്‍ സലാമിന്റെ കണ്ണിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റു. തുടര്‍ന്ന് ജീവനക്കാര്‍തന്നെ ഇയാളെ തോപ്പുംപടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പരിക്കേറ്റയാളെ ഏറ്റെടുക്കില്ലെന്ന് പൊലീസ് അറിയിച്ചതിനാല്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി 100 രൂപ പോക്കറ്റിലിട്ടുകൊടുത്തശേഷം വഴിയില്‍ തള്ളുകയായിരുന്നുവത്രേ.

ഒരുവിധത്തില്‍ ഇഴഞ്ഞ് വീട്ടുപടിക്കലെത്തിയ സലാം അവിടെ ബോധംകെട്ടുവീണു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന സലാമിനെ ചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാര്‍ കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ഇടതു കണ്ണിന്റെ കൃഷ്ണമണിയും വെള്ളയും പൊട്ടിയതായും കണ്ടെത്തി.

ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലേക്കു മാറ്റി.
കണ്ടാലറിയാവുന്ന നാല് ബാര്‍ ജീവനക്കാര്‍ക്കെതിരെ തോപ്പുംപടി പൊലീസ് കേസെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+