കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 രൂപ ടോള്‍ ചോദിച്ചതിന് വെടിവെച്ചുകൊന്നു

Google Oneindia Malayalam News

ഗുഡ്ഗാവ്: ഡല്‍ഹി-ഗുഡ്ഗാവ് എക്‌സ്‌പ്രൈസ് ഹൈവേയില്‍ 27 രൂപ ടോള്‍ ചോദിച്ച ജീവനക്കാരനെ യാത്രക്കാരന്‍ വെടിവെച്ചുകൊന്നു. ടോള്‍ബൂത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വെള്ള ബൊലേറോയിലെത്തിയ ഒരാള്‍ ജീവനക്കാരനായ ഉമേഷ് കാന്ത് പാണ്ഡെ(23)യുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത് കാണുന്നുണ്ട്.

വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബൂത്തിലെത്തിയ ആള്‍ ഒരു ഐഡന്റിറ്റി കാര്‍ഡ് എടുത്തുകാണിക്കുന്നുണ്ട്. ഹൈവേയ്ക്ക് തൊട്ടടുത്തുള്ളവര്‍ക്ക് ചാര്‍ജ്ജില്‍ ഇളവ് അനുവദിച്ചിട്ടുള്ളതുകൊണ്ട് ഒരു പക്ഷേ അതിനുവേണ്ടിയായിരിക്കും കാര്‍ഡ് കാണിച്ചത്. എന്നാല്‍ പണം വേണമെന്ന് പാണ്ഡെ നിര്‍ബന്ധിക്കുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ പാണ്ഡെ പെട്ടെന്ന് ടോളിലെ തടസ്സം നീക്കി വണ്ടി പോവുന്നതിനുവേണ്ടി ആംഗ്യം കാണിച്ചതിനുശേഷം ബൂത്തിനുള്ളിലേക്ക് ഓടിക്കയറി ജനവാതിലും മറ്റും അടയ്ക്കുന്നുണ്ട്. എന്നാല്‍ വണ്ടി നീങ്ങാത്തതുകൊണ്ട് ജനല്‍ തുറന്ന് വണ്ടി പോവാന്‍ വീണ്ടും ആവശ്യപ്പെട്ടു.

ഈ സമയത്താണ് ബൊലേറോ ഡ്രൈവര്‍ പിസ്റ്റളെടുത്ത് നിറയൊഴിച്ചത്. ആരും സഹായിക്കാനില്ലാതെ ടോള്‍ബൂത്ത് ജീവനക്കാരന്‍ അവിടെ കിടന്ന് മരിയ്ക്കുകയായിരുന്നു. തുറന്നിട്ട ടോള്‍ബൂത്തിലൂടെ നിരവധി വാഹനങ്ങള്‍ അതിനുശേഷം കടന്നു പോയെങ്കിലും വെടിയേറ്റ് റൂമിനുള്ളിലുള്ള പാണ്ഡയെ കണ്ടില്ല.

English summary
Driver of a white Mahindra Bolero killed a toll booth operator on Delhi-Gurgaon express way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X