Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ മുന്നിലിട്ട് കാമുകന്‍ യുവതിയെ വെട്ടി

പത്തനംതിട്ട: അമ്മയുടെയും മകന്റെയും മുന്നിലിട്ട് മുപ്പത്തിയെട്ടുകാരിയെ കാമുകന്‍ വെട്ടിക്കൊന്നു. ആക്രമണത്തില്‍ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു. പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാന്‍ മീരാസാഹിബിന്റെ കൊച്ചുമകള്‍ ബിബിദയാണ് കൊലചെയ്യപ്പെട്ടത്. പരുക്കേറ്റ മാതാവ് നസീമ ആശുപത്രിയിലാണ്.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. കോന്നിസ്വദേശിയായ അന്‍സാരിയാണ് ബിബിദയെ കൊലചെയ്തതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.

മീരാസാഹിബിന്റെ മൂത്തമകന്‍ ഷംനാദിന്റെ മകളായ ബിബിദ ഭര്‍ത്താവില്‍നിന്നും വേര്‍പിരിഞ്ഞശേഷം വാഴമുട്ടത്തുള്ള വീട്ടില്‍ മാതാവിനും ആറുവയസ്സുളള മകനുമൊപ്പമാണ് താമസിച്ചിരുന്നു. ഞായറാഴ്ച രാത്രി 10.30ന് വീട്ടിലെത്തിയ അന്‍സാരി ബിബിദയേയും നസീമയേയും വെട്ടിയശേഷം സ്ഥലത്തുനിന്നും രക്ഷപെടുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ബിബിദയുടെ മകന്‍ ആറുവയസ്സുകരന്‍ തൊട്ടടുത്ത വീട്ടിലെ പൊലീസുകാരനോട് അമ്മ ചോര ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞു. ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാരന്‍ ഓട്ടോ വിളിച്ച ശേഷം സംഭവസ്ഥലത്ത് ചെന്നു നോക്കിയപ്പോഴാണ് ബിബിദ വെട്ടേറ്റു കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് പത്തനംതിട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ബിബിദ മരിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരെയും മാതാവിനെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ അയല്‍വീട്ടുകാരുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലത്രേ. ഇവിടെ ഒരു യ്ുവാവ് വന്നുപോകുന്നത് കാണാറുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+