വിപ്രോ കിഡ്‌നാപ്പ്: പ്രതികള്‍ക്ക് ജീവപര്യന്തം

2008 ഒക്ടോബര്‍ 20നായിരുന്നു സംഭവം. വിപ്രോയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ വിജയലക്ഷ്മിയെ രാത്രി 9.30 ഓടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ നാലു പേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അഞ്ചാമത്തെയാള്‍ ഇപ്പോഴും ഒളിവിലാണ്.
സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിജയലക്ഷ്മിയുടെ കാറിലേയ്ക്ക് അഗാരയിലെത്തിയപ്പോള്‍ ചിലര്‍ കല്ലെറിഞ്ഞു. ഇത് പരിശോധിയ്ക്കാനെന്ന ഭാവേന ഡ്രൈവര്‍ പുറത്തിറങ്ങി. ഉടനടി നാലു പേര്‍ കാറിനുള്ളിലേയ്ക്ക് കയറി വിജയലക്ഷ്മിയെ ബന്ധിക്കുകയായിരുന്നു. ഡ്രൈവറും ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്ന് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അഞ്ചു പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications