Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകനെ ക്രൂരമായി പീഡിപ്പിച്ച് പക തീര്‍ത്തു?

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വിഎച്ച്എസിലെ അധ്യാപകനെ ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

എച്ച്.എസിലെ അധ്യാപകനായ വാളകം സ്വദേശി കൃഷ്ണകുമാറാണ് ഗുരുതരുമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിയ്ക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ മലദ്വാരത്തില്‍ തേങ്ങാപൊതിയ്ക്കുന്ന കമ്പിപ്പാര കയറ്റിയ നിലയിലാണ് കണ്ടെത്തിയത്.

കൃഷ്ണകുമാറിന്റെ ഭാര്യ ആര്‍വിഎച്ച്എസിലെ പ്രധാനാധ്യാപികയാണ്. സ്‌കൂള്‍ മാനേജ്‌മെന്റുമായി ദീര്‍ഘമായ നിയമയുദ്ധം നടത്തിയാണ് അര്‍ഹതപ്പെട്ട പ്രമോഷന്‍ ഇവര്‍ നേടിയത്. ഇപ്പോഴും ഇത് സംബന്ധിച്ച് കേസ് തുടരുകയാണ്. അന്നുമുതല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി നിലനില്‍ക്കുകയാണെന്ന് ഭാര്യ ഗീത പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം തുടങ്ങി. വാളകം എംഎല്‍എ മുക്കിലെ റോഡില്‍ രാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാണപ്പെട്ട കൃഷ്ണകുമാറിനെ പോലീസ് എത്തി വാഹനാപകടമാണെന്ന് കരുതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് ആക്രമണമാണെന്ന് അറിഞ്ഞത്. പൊലീസ് അന്വേഷണം പ്രഹസനമാണെന്ന ആരോപണം അധ്യാപകന്റെ ബന്ധുക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് വാളകത്ത് സിപിഎം ഹര്‍ത്താല്‍ നടത്തുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+