കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം അക്രമം സിബിഐ അന്വേഷിക്കണം: പ്രതിപക്ഷം

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: വാളകത്ത് അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്ന് സഭ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയ ഇടത് യുവജന-വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയെ തുടര്‍ന്നുളള സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലക്കര രത്‌നാകരന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.

എന്നാല്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിനെ തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് നോട്ടീസിന് മറുപടി പറയവേ മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകനെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്‌ടെന്നും ഐജി തന്നെ നേരിട്ട് എത്തി വിവരങ്ങള്‍ അന്വേഷിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ തടവില്‍ കഴിയുന്ന ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും പിളളയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും പ്രതിപക്ഷം ആരാഞ്ഞു. ആക്രമിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ തങ്ങള്‍ക്ക് ശത്രുക്കളായി സ്‌കൂള്‍ മാനേജ്‌മെന്റ് മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കിയതിനാല്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പോലും അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിപക്ഷം രാഷ്ട്രീയപ്രേരിതമായി ആരോപണമുന്നയിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ അധ്യാപകനെ ആക്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഏറെനേരം നീണ്ടുനിന്ന് വാഗ്വാദങ്ങള്‍ക്ക് ശേഷം പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

സ്പീക്കര്‍ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം തുടരവേ സഭ വെള്ളിയാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

English summary
CPM-led LDF opposition today demanded CBI probe into the incident in which a 47-year-old school teacher belonging to the RVVHS School in Valakom was brutally assaulted by a gang of unidentified persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X