പിള്ള വിളി: എല്‍ഡിഎഫ് സുപ്രീം കോടതിയിലേയ്ക്ക്

സുപ്രീം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ദ്ധരുമായി മുന്നണി നേതാക്കള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന ഇടതുമുന്നണി യോഗം ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുത്തു. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതായും യോഗം വിലയിരുത്തി.
സുപ്രീംകോടതി കഠിനതടവു വിധിച്ച ബാലകൃഷ്ണപിള്ളയ്ക്ക് സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണെന്ന് കാണിച്ചാണ് എല്‍ഡിഎഫ് സുപ്രീംകോടതിയെ സമീപിക്കുക. പിള്ളയ്ക്ക് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ ലഭ്യമാക്കുകയും ഒരു സഹായിയെ ഒപ്പം നില്‍ക്കാന്‍ അനുവദിക്കുകയും ചെയ്ത കാര്യങ്ങളും പരാതില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്.
ഇതിന് പുറമെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കാണാനും യോഗം തീരുമാനിച്ചിട്ടുണ്ട്. പിള്ള തടവില്‍ കഴിയുമ്പോള്‍, മുഖ്യമന്ത്രി, മന്ത്രി ഗണേഷ്‌കുമാര്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവരുമായി നിയമവിരുദ്ധമായി ഫോണില്‍ ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഈ പരാതികളില്‍ എല്‍ ഡിഎഫ് ഉന്നയിക്കുക.
തടവില്‍ കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിച്ച ബാലകൃഷ്ണ പിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ജയില്‍ ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ.കുമാരന്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന് നല്‍കിയിരുന്നു.












Click it and Unblock the Notifications